കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കോവിഡ ബാധിതരുടെ എണ്ണം വീണ്ടും താഴേക്ക്; മരണനിരക്കിലും നേരിയ ആശ്വാസം

അതേസമയം ചികിത്സയിലായിരുന്ന 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്തു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിലെ കൊടുമുടിയിൽ നിന്ന് ഇന്ത്യ താഴേക്കിറങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുകയാണ്. ആരോഗ്യ പ്രവർത്തകർക്കും സംവിധാനങ്ങൾക്കും ആശ്വാസമാവുകയാണ് പത്തിന് താഴേക്ക് എത്തിയിരിക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 1,52,734 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

covid 19

അതേസമയം ചികിത്സയിലായിരുന്ന 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്തു. രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലാകുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ഇത്തരത്തിൽ ഇരട്ടിയോളം നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളുമുണ്ട്. മരണനിരക്കിലും നേരിയ ആശ്വാസമുണ്ട്. 3128 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുറയുമ്പോഴും നാലായിരത്തിന് അടുത്ത് തന്നെ തുടർന്നിരുന്ന മരണസംഖ്യ ആശങ്കയ്ക്ക് കാരണമായിരുന്നു.

രാജ്യത്ത് ഇതുവരെ 2,80,47,534 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 2,56,92,342 പേർ രോഗമുക്തി നേടിയപ്പോൾ 3,29,100 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്. 20,26,092 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 21,31,54,129 പേർ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.

കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ലോകത്ത് 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.56 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു.

Recommended Video

cmsvideo
മൂന്നാം തരംഗം മറികടന്ന് ഇന്ത്യ..ആശ്വാസ വാർത്ത | Oneindia Malayalam

English summary
India covid numbers today 1,52,734 new cases reported on May 31 latest update with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X