കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നും ആശ്വാസദിനം, കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്; 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 1,65,553 പേർക്ക്

ചികിത്സയിലായിരുന്ന 2,76,309 ഇന്നലെ മാത്രം രോഗമുക്തി നേടിയത്

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഇന്ന് ആശ്വാസം. രണ്ടാം തരംഗത്തിൽ കുതിച്ചുയർന്ന കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ കുറയുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിൽ വരെ എത്തിയിരുന്നു. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് പത്ത് ശതമാനത്തിൽ താഴെയാണ്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

covid 19

ചികിത്സയിലായിരുന്ന 2,76,309 ഇന്നലെ മാത്രം രോഗമുക്തി നേടിയത്. അതേസമയം മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയൊഴിയുന്നില്ല. 3460 മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,78,94,800 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,54,54,320 രോഗമുക്തി നേടിയപ്പോൾ 3,25,972 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 21,14,508 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാര്‍ഗനിർദശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഹോട്ടലുമായി ചേർന്ന് വാക്‌സിനേഷൻ ഒരുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്താൻ സൗകര്യം ഓർക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സർക്കാർ വ്യക്തമാക്കി. ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു.

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

English summary
India covid numbers today 1,65,553 new cases reported on May 30 latest update with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X