കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകള്‍ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 42,015 പേര്‍ക്ക് കൊവിഡ്, 489 മരണം

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 42,015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 30000ല്‍ താഴെ മാത്രമാണ് കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. 36,977 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്ത് ആകെ സജീവമായ കേസുകള്‍ 4,07,170 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

covid

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

അതേസമയം, 29,314 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 125 ദിവസത്തിന് ശേഷം ഇത് ആദ്യമായാണ് 30000ല്‍ താഴെ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസം പകരുന്ന ഒന്നാണെങ്കിലും ഇന്ന് കേസ് ഉയര്‍ന്നത് ചെറിയ ആശങ്കയ്ക്ക് വകവച്ചിട്ടുണ്ട്. ഇതിനിടെ കൊവിഡ് മരണ കണക്കുകള്‍ പരിഷ്‌കരിച്ച് മഹാരാഷ്ട്ര 3509 മരണങ്ങള്‍ കൂടി പട്ടികയില്‍ ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 489 മരണമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 4.18 ലക്ഷം ആയിരിക്കുകയാണ്.

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? എൽഡിഎഫും പ്രതിരോധത്തിൽ, രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷംശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? എൽഡിഎഫും പ്രതിരോധത്തിൽ, രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം

അതേസമയം, കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ അഭാവം മൂലം മരണങ്ങള്‍ ഉണ്ടായതായി സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്റെ അഭാവം മൂലം കൊവിഡ് രോഗികള്‍ റോഡുകളിലും ആശുപത്രികളിലും മരിച്ചു വീണത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ആണ് രാജ്യസഭയില്‍ മറുപടി നല്‍കിയത്.

 നേമം കൈവിട്ടു, കേരളത്തില്‍ സംപൂജ്യരായി, ബിജെപിക്ക് പിഴച്ചതെവിടെ; അവലോകന യോഗങ്ങള്‍ക്ക് തുടക്കം നേമം കൈവിട്ടു, കേരളത്തില്‍ സംപൂജ്യരായി, ബിജെപിക്ക് പിഴച്ചതെവിടെ; അവലോകന യോഗങ്ങള്‍ക്ക് തുടക്കം

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

English summary
India covid Update: In Last 24 Hours 42,015 New Covid Cases Reported In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X