കഴിഞ്ഞ 24 മണിക്കൂറില്‍ 800 പേര്‍ക്ക് രോഗം, കൊവിഡ് കേസുകള്‍ ഉയരുന്നു; നാല് മാസത്തിന് ശേഷം

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 800 ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിന് ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5389ലേക്ക് എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ 4.46 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് മരണം കേരളത്തിലും റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. രാജ്യത്തെ പ്രതിദിന ശരാശരി പുതിയ കോവിഡ് കേസുകള്‍ ഒരു മാസത്തില്‍ ആറ് മടങ്ങ് വര്‍ധിക്കുന്നു. ഒരു മാസം മുമ്പ് ശരാശരി പ്രതിദിന പുതിയ കേസുകള്‍ 112 ആയിരുന്നു, എന്നാല്‍ ഇപ്പോഴത് 626 ആണ്. ആകെ കൊവിഡ് കേസുകളുടെ 0.01 ശതമാനമാണ് ഇപ്പോള്‍ സജീവമായ കേസുകള്‍. 98.80 ശതമാനമാണ് രോഗമുക്തി നിരക്ക്.
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
കൊവഡില്‍ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 4,41,58,161 ആയി ഉയര്‍ന്നു, മരണനിരക്ക് 1.19 ശതമാനമാണ്. ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് അനുസരിച്ച് 220.64 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. രോഗ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പരിശോധന, വാക്‌സിനേഷന്‍ എന്നിവയില്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി ബുധനാഴ്ച കത്തയച്ചു.
കേസുകള്‍ ഉയരാന്‍ സാധ്യതയുള്ള ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതായി കാണിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.












Click it and Unblock the Notifications