കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യ ജയിച്ചിട്ടില്ല; പാക്കിസ്ഥാന്‍ മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ നേടിയ വിജയം പാക്കിസ്ഥാനെ വിളറിപിടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നേടിയ വിജയം രാജ്യാന്തര ശ്രദ്ധ നേടിയത് പാക്കിസ്ഥാന് മോശം പേരുണ്ടാക്കിയിരിക്കുകയാണെന്ന വിമര്‍ശനമാണ് സര്‍ക്കാരിനെയും സൈന്യത്തെയും ചൊടിപ്പിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ താത്കാലികമായി അന്താരാഷ്ട്ര കോടതി തടഞ്ഞെങ്കിലും പന്ത് തങ്ങളുടെ കോര്‍ട്ടിലാണെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുന്നു. കുല്‍ഭൂഷണ്‍ യാദവിന്റെ വിചാരണ നിയമപരമായി നടത്തണമെന്ന് അന്താരാഷ്ട്ര കോടതിയില്‍ വീണ്ടും വിധിയുണ്ടായാല്‍ യാദവിനെതിരെ തെളിവുകളുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

kulbhushanjadhav-4

നിരപരാധികളായ നൂറുകണക്കിന് പാക്കിസ്ഥാനികളെ കൊല്ലാന്‍ ശ്രമിച്ചയാളാണ് കുല്‍ഭൂഷണ്‍ യാദവെന്നും അയാളെയാണ് ഇന്ത്യ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വാദം. കുല്‍ഭൂഷണ്‍ യാദവിന്റെ കേസ് ഇന്ത്യ വഴിതിരിച്ചുവിടുകയാണ്. മനുഷ്യാവകാശത്തിന്റെ പേരിലാണ് കേസ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും പാക്കിസ്ഥാന്‍ പ്രതിനിധി പറയുന്നു.

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയില്ലെങ്കില്‍ പ്രതിപക്ഷത്തുനിന്നും സൈന്യത്തില്‍ നിന്നും പാക് സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്നുറപ്പാണ്. സൈന്യത്തിന്റെ കടുത്ത ഇടപെടലാണ് കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ നല്‍കാന്‍ ഇടയായതും. അന്താരാഷ്ട്ര കോടതിവിധി പ്രതികൂലമായാലും കുല്‍ഭൂഷണ്‍ യാദവിനെ പുറംലോകം കാണിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ എന്നാണ് റിപ്പോര്‍ട്ട്.


English summary
‘India didn’t win’: How Pakistan media reacted to ICJ order on Kulbhushan Jadhav
Please Wait while comments are loading...