കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ കുരങ്ങായി വേഷം കെട്ടുന്നതും സര്‍ക്കാര്‍ ജോലി !

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഹനുമാന്‍ കുരങ്ങുകളെ സര്‍ക്കാര്‍ ജോലിക്കെടുത്തു! ഹനുമാന്‍ കുരങ്ങുകളെയല്ല, കുരങ്ങുകളുടെ വേഷം കെട്ടിയ മനുഷ്യരെ. പാര്‍ലമെന്റ് വളപ്പിലെ കുരങ്ങുകളുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ഒറിജിനല്‍ ഹനുമാന്‍ കുരങ്ങുകളെ കിട്ടാത്തുകൊണ്ടാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യുവാക്കളെ വേഷം കെട്ടിച്ച് നിര്‍ത്തിയിരിക്കുന്നത്.

ഹനുമാന്‍ കുരങ്ങുകളായി വേഷം കെട്ടാന്‍ നാല്‍പത് യുവാക്കളെ നിയമിച്ചതായി പാര്‍ലമെന്റ് കാര്യമാന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. പാര്‍ലമെന്റ് ഹൗസ് മുതല്‍ പ്രതിരോധ മന്ത്രിയുടെ വീട് സംരക്ഷണം വരെ ഈ ഹനുമാന്‍ കുരങ്ങുകളുടെ വേഷം കെട്ടിയ യുവാക്കളുടെ ചുമതലയാണ്.

monkey

കരങ്ങുകളെ ഓടിക്കാന്‍ ഈ ഹനുമാന്‍ കുരുങ്ങുകള്‍ക്ക് കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. കാടുകളിലും മരങ്ങളിലും മറ്റും ഒളിച്ചിരിക്കുന്ന ഹനുമാന്‍ കുരങ്ങുകള്‍ പെട്ടെന്നു രംഗത്തുവന്ന് കുരങ്ങുകളെ ശബ്ദത്തിലൂടെയും ആംഗ്യങ്ങളിലൂടെയും ആട്ടി ഓടിക്കുന്നതാണ് രീതി.

കഴിഞ്ഞ വേനലില്‍ യഥാര്‍ത്ഥ ഹനുമാന്‍ കുരുങ്ങുകളെയായിരുന്നു കാവലിന് നിയോഗിച്ചിരുന്നത്. എന്നാല്‍ ഇവയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിയമം പരിഷ്‌കരിച്ചതോടെ ഇവയെ നിയോഗിക്കുന്നത് പ്രായോഗികമല്ലാതെയായി.

<blockquote class="twitter-tweet blockquote" lang="en-gb"><p>Men disguised as langurs to scare away monkeys around Parliament <a href="http://t.co/BfNoGmh7DW">http://t.co/BfNoGmh7DW</a> <a href="http://t.co/i8aq7AN6NK">pic.twitter.com/i8aq7AN6NK</a></p>— India Today (@IndiaToday) <a href="https://twitter.com/IndiaToday/statuses/494829276290502657">July 31, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

ഇതോടെ കുരങ്ങുകളുടെ ശല്യം കൂടിയതോടെ മനുഷ്യരെ കുരങ്ങുകളുടെ വേഷം കെട്ടിക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനായി 'ഷുവര്‍ ഷോട്ട്' റബ്ബര്‍ ബുള്ളറ്റ് തോക്കുകളും കോര്‍പ്പറേഷന്‍ വാങ്ങിയിട്ടുണ്ട്.

English summary
Indian officials have adopted an 'if you can’t beat them, join them’ approach to scare away hordes of macaques plaguing its parliament, hiring ape-men to act as a deterrent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X