കൊവിഡിനെ അതിജീവിക്കാന്‍ ഇന്ത്യ; രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ നാള്‍വഴികള്‍
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്താകമാനം 1.3 ബില്യന്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുകയെന്നാണ് രാജ്യം ലക്ഷ്യമിടുന്നത്. ഹിമാലയം മുതല്‍ രാജ്യത്തെ ഉള്‍പ്രദേശങ്ങള്‍ അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഇതിനോടകം രാജ്യത്ത് സജ്ജീകരിച്ചു കഴിഞ്ഞു. അടുത്ത മാസങ്ങളില്‍ ജനസഖ്യയുടെ നാലിലൊരു വിഭാഗത്തിന് ഏകദേശം 300 മില്യന്‍ ജനങ്ങള്‍ക്ക് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തര്‍ക്കും 50 വയസിനുമുകളില്‍ പ്രായം ചെന്നവര്‍ക്കുമാകും കൊവിഡ് വാക്‌സിന്‍ ലഭ്യാമാക്കുക.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ആദ്യദിനമായ ഇന്ന് 3000ലധികം വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നായി 3 ലക്ഷം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തും. രാജ്യത്തെ 700 ജില്ലകളില്‍ നിന്നായി 1,50000 ഉദ്യോഗസ്ഥരെയാണ് കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിനായി പരിശീലിപ്പിച്ച് സജ്ജരാക്കിയിരിക്കുന്നത്.
കൊവിഡ് വാക്‌സിനേഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ക്രമീകരിച്ചിരിക്കുന്നത് ഡിജിറ്റല്‍ സംവിധാനം വഴിയാണ് . ഇതിനായി ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആപ്പാണ് കോവിന്‍. സിറം ഇന്‍സ്‌റ്റിയൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സനുമാണ് ഇന്ത്യയില്‍ വിതരണാനുമതി നേടിയ വാക്‌സിനുകള്‍.
ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ഇന്ത്യയുടെ കൊവിഡ് കാലഘട്ടത്തിന്റെയും പ്രതിരോധപ്രവര്‍ത്തനങ്ങളുടേയും നാള്‍വഴികളിലൂടെ
ജനുവരി 30, 2020: രാജ്യത്ത് ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് ബാധ റിപ്പര്‍ട്ട് ചെയ്യുന്നു
മാര്‍ച്ച് 30,2020: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നു.
ജൂണ്‍ 30, 2020: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ അനുമതി നല്‍കുന്നു.
ജൂലൈ 24,2020: കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു.
ആഗസ്റ്റ് 26,2020: സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു.
സെപ്‌റ്റംബര്‍ 17,2020: ഇന്ത്യല്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പര്‍ട്ട് ചെയ്യപ്പെട്ട ദിവസം, 97,894 കൊവിഡ് കേസുകള്‍
ഡിസംബര്‍ 2 , 2020: കൊവിഡ് വാക്‌സിന് ലോകത്താദ്യമായി യുകെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നു. ഫൈസര്‍ വാക്‌സിനാണ് യുകെയില്‍ അനുമതി നേടിയത്.
ഡിസംബര്‍ 19, 2020: ഇന്ത്യയില്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1 കോടി പിന്നിട്ടു.
ഡിസംബര്‍ 25,2020: കേന്ദ്രം രാജ്യത്തെ 4 സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ സംഘടിപ്പിച്ചു.പഞ്ചാബ്, അസ്സാം, ആന്ധ്രാ പ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്.
ജനുവരി 2, 2021: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യമായി ഡ്രൈ റണ്‍ സംഘടിപ്പിച്ചു.
ജനുവരി 11, 2021: കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 11 മില്യന്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ ധാരണയാകുന്നു.
ജനുവരി 12,2021: കൊവി ഷീല്‍ഡ് വാകസിന്‍ ബോക്‌സുകള്‍ ആദ്യമായി ദില്ലിയിലേക്ക് പുറപ്പെട്ടു.
ജനുവരി 13,2021: ഭാരത് ബയോടെക്ക് രാജ്യത്തെ 11 നഗരങ്ങളില്‍ കോവാക്‌സിന്‍ വിജയകരമായി എത്തിച്ചു.
ജനുവരി 16, 2021: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.
ശനിയഴ്‌ച്ചവരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,05,42,841 കോടി ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.52ലക്ഷം ആളുകള്‍ കൊവിഡ് ബാധിച്ചു മരിച്ചു.