കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോകത്തെ ഇൻർനെറ്റ് ഷട്ട് ഡൗൺ തലസ്ഥാനമായി ഇന്ത്യ മാറി';രാജ്യസഭയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ആനന്ദ് ശർമ

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനെ രാജ്യസഭയിൽ രൂക്ഷമായി കോൺഗ്രസ് എംപി ആനന്ദ് ശർമ.ഇൻർനെറ്റ് വിലക്കപ്പെടുന്ന ലോകത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് ശർമ്മ കുറ്റപ്പെടുത്തി. തങ്ങൾക്കെതിരെയുള്ള നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. അവരെ കേൾക്കുകയെന്നതാണ് സർക്കാരിന്റെ കടമയെന്നും ശർമ്മ രാജ്യസഭയിൽ പറഞ്ഞു. ചെങ്കോട്ട സംഭവം രാജ്യത്തിന് ഷോക്കായിരുന്നുവെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ശർമ്മ ആവശ്യപ്പെട്ടു.

anand sharma

ഒരു ഭാഗത്ത് കർഷകർ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നു.മറുഭാഗത്ത് രാഷ്ട്രപതി നിയമങ്ങൾ കർഷകരുടെ നൻമയ്ക്കാണെന്ന് അവകാശപ്പെടുന്നു. ലോകത്തിന്റെ ഇന്റർനെറ്റ് നിരോധന തലസ്ഥാനമായി ഇന്ത്യ മാറിയെന്നും ശർമ പറഞ്ഞു. നിങ്ങൾ അമേരിക്കയുമായാണ് നിങ്ങളെ താരതമ്യം ചെയ്യുന്നത്. ലോക്ക‍ഡൗണ് സമയത്ത് അവർ അവരുടെ പൗരൻമാർക്ക് നിരവധി സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ നിങ്ങൾ കോർപ്പറേറ്റുകൾക്ക് ഉത്തേജനം നൽകുകയായിരുന്നുവെന്നും ശർമ്മ കുറ്റപ്പെടുത്തി.

ഓർഡിനൻസ് മാർഗത്തിലൂടെ എന്തിനാണ് നിങ്ങൾ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. ഓർഡിനൻസ് കൊണ്ടുവരാൻ നിർബന്ധിതമായ കാരണങ്ങളുണ്ടെന്ന് രാഷ്ട്രപതി തൃപ്തിപ്പെടേണ്ടതുണ്ടെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 123 പറയുന്നു. എന്നാൽ നിങ്ങൾ ഓർഡിനൻസ് കൊണ്ടുവന്നത് മഹാമാരിയുടെ കാലത്താണ്. സംസ്ഥാന സർക്കാരുമായി യാതൊരു ചർച്ചയും നിങ്ങൾ നടത്തിയില്ല, കമ്മിറ്റിക്ക് അയച്ചില്ല. എന്നിട്ട് നിങ്ങൾ ചോദിക്കുന്നു എന്തിനാണ് ആളുകൾ പ്രതിഷേധിക്കുന്നതെന്ന് ആനന്ദ് ശർമ പറഞ്ഞു.

അതേസമയം നിയമത്തെ ന്യായീകരിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രതികരിച്ചു. കർഷക പ്രതിഷേധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. നിയമങ്ങളോടുള്ള അവരുടെ ആശങ്കകൾ അവരുമായി ആവർത്തിച്ചുള്ള ചർച്ചകളിൽ ഉയർത്തിക്കാട്ടാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയാറാണെങ്കിലും കാർഷിക നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഇതിനർത്ഥമില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

'വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ....?; സിപിഎം നേതാക്കളെ ട്രോളി ചാമക്കാല'വിശദീകരണ വീഡിയോയും തെളിച്ച് ഇതുവഴി വീണ്ടും വരില്ലേ ....?; സിപിഎം നേതാക്കളെ ട്രോളി ചാമക്കാല

'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്'; കെ സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്'; കെ സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ

Recommended Video

cmsvideo
Kangana Ranaut Threatens Twitter After it Deletes Her Tweet

കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?

English summary
'India has become the shutdown capital of the world'; Opposition protest in rajya sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X