കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിനിടെ ചൈനയുമായുള്ള തന്ത്രപ്രധാന കാര്യം ഇന്ത്യ നിര്‍വഹിച്ചു, അതും റെക്കോർഡ് സമയത്തില്‍..!!

Google Oneindia Malayalam News

ഗുവാഹത്തി: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്, ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3വരെയാണ് നീട്ടിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യം സ്തംഭിച്ച അവസ്ഥയിലാണ്. എന്നാലും ഇതിനിടെ ഇന്ത്യയ്ക്ക് അഭിമാനം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലത്തിന്റെ പണി ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പാലം ഇന്ത്യ ഇപ്പോള്‍ പുതുക്കി പണിതിരിക്കുകയാണ്. സൈന്യത്തിന്റെ സുഗമമായ നീക്കത്തിനും വിദൂര ഗ്രാമങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ പാലം നിര്‍മ്മിച്ചത്. വിശദാംശങ്ങള്‍

റെക്കോഡ് സമയം

റെക്കോഡ് സമയം

ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം റെക്കോര്‍ഡ് സമയത്തിലാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. സുബന്‍സിരി നദിക്ക് കുറുകെയാണ് ഇപ്പോള്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജമ്മുകാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വിരമൃത്യുവരിച്ച സൈനികന്‍ ഹാങ്പാം ദാദയുടെ പേരാണ് പാലത്തിന് നല്‍കിയത്. ദാദയ്ക്ക് രാജ്യം അശോകചക്രം നല്‍കി ആദരിച്ചിരുന്നു.

തകര്‍ച്ചയുടെ വക്കില്‍

തകര്‍ച്ചയുടെ വക്കില്‍

തന്ത്രപ്രധാനമായ ഈ പാലം കാലങ്ങളായി തകര്‍ച്ചയിലായിരുന്നു. ഇതിനെ തുടര്‍ന്ന് വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. ദപോരിജോ ജില്ലയ്ക്ക് നദിക്കരയിലെ ഗ്രാമങ്ങളുമായി ഏക സമ്പര്‍ക്കമാണ് ഈ പാലം. പാലത്തിന്റെ പണി പൂര്‍ത്തിയായതോടെ ഗ്രാമങ്ങളിലെ ജനങ്ങള്‍ വലിയ ആശ്വാസമാണ് ഉണ്ടായത്.

ബസ് അപകടം

ബസ് അപകടം

1992ല്‍ പാലം തകര്‍ന്ന് അതിലൂടെ സഞ്ചരിച്ച ബസ് നദിയില്‍ വീണ് എല്ലാ യാത്രക്കാരും മരിച്ചിരുന്നു. ഈ പാലത്തിലൂടെയാണ് റേഷന്‍, മരുന്ന്്, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണ ചുമതല. മാര്‍ച്ച് 17നാണ് ബിആര്‍ഒ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് പാലം നിര്‍മ്മിക്കാനുള്ള ചുമതല ഏറ്റെടുത്തത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പ്രതികരണവുമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമഖണ്ഡു രംഗത്തെത്തി. അതിര്‍ത്തിയിലേക്കുള്ള സൈന്യത്തിന്റെ നീക്കവും ഈ ഭാഗത്തെ 451 ഗ്രാമങ്ങളുമായുള്ള സമ്പര്‍ക്കം ഇതോടെ സുഗമമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പാലം സമയബന്ധിതമായി നിര്‍മ്മിച്ച ബിആര്‍ഓയെ അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

അതേസമയം, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടും ഇന്ത്യയിലെ കൊറോണ വൈറസ് വര്‍ദ്ധനയില്‍ കുറവില്ല. മേയ് 3 വരെയാണ് രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അരുണാചല്‍ പ്രദേശില്‍ ഇതുവരെ ഒരു കൊറോണ കേസുകള്‍ മ്ത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുന്നുണ്ട്.

English summary
India Has Completed The Strategic Bridge That Connects India And China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X