ഇന്ത്യ ചെയ്തത് മികച്ച കാര്യം;രൂക്ഷ വിമര്‍ശനവുമായി ചൈനീസ് മാധ്യമം,ബഹിരാകാശ രംഗത്ത് പിന്നില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഒറ്റത്തവണ 144 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ച് പരാമര്‍ശിച്ച ചൈനീസ് മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത്. ഇന്ത്യ ചെയ്തത് മികച്ച കാര്യമാണെന്നും ബഹിരാകാശ രംഗത്ത് ചൈന ഇന്ത്യയേക്കാള്‍ വലിയ വിജയം എത്തിപ്പിടിയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

വിദേശ നിര്‍മിത കൃത്രിമ ഉപഗ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച 104 ഉപഗ്രങ്ങള്‍ ഭ്രമണപഥത്തിലെത്തിയതോടെ ഇന്ത്യ ചരിത്രം കുറിയ്ക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം അമേരിക്കന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തര മാധ്യമങ്ങള്‍ ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

തലോടിയും വിമര്‍ശിച്ചും ചൈന

തലോടിയും വിമര്‍ശിച്ചും ചൈന

ഇന്ത്യയ്ക്ക് ഇതുവരെ പൂര്‍ണ്ണമായ ബഹിരാകാശ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബഹിരാകാശ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ചൈന അതിനേക്കാള്‍ ഏറെ മുമ്പിലാണ്. ബഹിരാകാശത്ത് കൂടുതല്‍ പര്യവേഷണം നടത്തുന്നതിന് ഇന്ത്യന്‍ നിര്‍മിത റോക്കറ്റുകളുടെ എന്‍ജിനുകള്‍ പ്രാപ്തമല്ലെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാണിയ്ക്കുന്നു. ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ ആരംഭിയ്ക്കാനുള്ള പദ്ധതി ആരംഭിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പോലും ബഹിരാകാശത്തില്ലെന്നും വാര്‍ത്തിയില്‍ പറയുന്നു.

 ഇന്ത്യ ഇഴഞ്ഞുനീങ്ങുന്നു

ഇന്ത്യ ഇഴഞ്ഞുനീങ്ങുന്നു

ഇന്ത്യയുടെ ബഹിരാകാശ സംവിധാനം അമേരിയ്ക്കക്കും ചൈനയ്ക്കും പിന്നില്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും പൂര്‍ണമായ ബഹിരാകാശ സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയുടെ കഴിവ് അപര്യാപ്തമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

റഷ്യയെ മറികടന്നു

റഷ്യയെ മറികടന്നു

ഏറ്റവും അധികം കൃത്രിമ ഉപഗ്രഹങ്ങള്‍ ഒറ്റത്തവണയായി ഭ്രമണപഥത്തിലെത്തിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റെക്കോര്‍ഡാണ് ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് മറികടന്നത്. പിഎസ്എല്‍വി സി37 ദൗത്യത്തിന് മുമ്പ് 2015 ജൂണ്‍ 20ന് ഇന്ത്യ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ പുതിയ റെക്കോര്‍ഡ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയേക്കാള്‍ മികച്ചതാണെന്നും മാധ്യമം പറയുന്നു.

 ഇന്ത്യ പിന്നിലാണ്

ഇന്ത്യ പിന്നിലാണ്

ലോകത്തില്‍ ഏറ്റവുമധികം പാവപ്പെട്ടവര്‍ ഉള്ളത് ഇന്ത്യയിലാണെന്നും ദേശീയ വികസനത്തിന്റെ അടിത്തറ ഏറ്റവും മോശമാണെന്ന് ഓര്‍ക്കണമെന്നും ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

ഇന്ത്യയെ പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങള്‍

ഇന്ത്യയെ പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങള്‍

കുറഞ്ഞ ചെലവില്‍ അനുയോജ്യമായ ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തുന്ന ഐഎസ്ആര്‍ഒയുടെ വിജയമാണ് ഒറ്റത്തവണയായി 104 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
104 ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ഇന്ത്യയ്ക്ക് ബഹിരാകാശ വിപണന മേഖലയില്‍ മുഖ്യസ്ഥാനമാണുള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും കുറിച്ചിരുന്നു

 ഇന്ത്യയുടേത് കിതപ്പല്ല, കുതിപ്പ്

ഇന്ത്യയുടേത് കിതപ്പല്ല, കുതിപ്പ്

ഫെബ്രുവരി 15ന് രാവിലെ 28നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 കുതിച്ചുയര്‍ന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കാര്‍ട്ടോ സാറ്റ് 2ഡി, ഐഎന്‍എസ് 1 എ, ഐഎന്‍എസ് 1 ബി എന്നിവയും 101 ഉപഗ്രഹങ്ങളുമാണ് ഐഎസ്ആര്‍ഒ ഭ്രമണ പഥത്തിലെത്തിച്ചത്. ഇതോടെ 29 ഉപഗ്രഹങ്ങളെന്ന അമേരിക്കയുടെ റെക്കോര്‍ഡും 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യയുടെ റെക്കോര്‍ഡും ഇന്ത്യ മറികടന്നു കഴിഞ്ഞു.

English summary
Taking note of India's successful launch of a record 104 satellites, the Chinese media has hailed the significant achievement but at the same time asserted that China was way too ahead of the rising power.
Please Wait while comments are loading...