രാജ്യം മൂന്നാം തരംഗത്തിലേക്ക്; ഒറ്റദിവസം കൊണ്ട് ഒരുലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍
ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 56.5 ശതമാനം വര്‍ധന.
3,51,09286 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 6.43 ശതമാനമാണ് ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച 58,097 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് 325 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി ഉയര്‍ന്നു.
19,206 പേര്‍ കഴിഞ്ഞ ദിവസം കൊവിഡില്‍ നിന്ന് മുക്തി നേടി. രാജ്യത്തെ രോഗ മുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ ദിവസം മാത്രം 26,538 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 14,022 പേര്‍ക്കും 24 മണിക്കൂറില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യ തലസ്ഥാനമായ ദല്‍ഹിയിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 10,665 പേര്‍ക്കാണ് ദല്‍ഹിയില്‍ ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ ദല്‍ഹിയില്‍ സ്ഥിരീകരിക്കുന്നത്.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 4862 ഉം കേരളത്തില്‍ 4801 ഉം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹിയിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യം ഗുരുതര കൊവിഡ് വ്യാപനത്തിലേക്കാണ് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 2.69 ആണ്. ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇത് പ്രകാരം കൊവിഡ് പിടിപെട്ട പത്ത് പേരില്‍ നിന്ന് കുറഞ്ഞത് 26 പേരിലേക്കു വരെയാണ് പകരാന്‍ സാധ്യതയുള്ളത്.
അതേസമയം ഒമിക്രോണ്‍ വ്യാപനവും രാജ്യത്ത് രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം 2630 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 797 ഉം ദല്‍ഹിയില്‍ 465 ഉം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് 26 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ 73 വയസുകാരന്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് മരണപ്പെട്ടിരുന്നു. രാജ്യത്ത് ഒമിക്രോണ്‍ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്.
അതേസമയം ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് കൊവിഡ് വാക്‌സിന്‍ സാങ്കേതിക ഉപദേശകസമിതി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. പുതുതായി ഉണ്ടാകുന്ന 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നാണ് കൊവിഡ് വാക്‌സിന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറയുന്നത്.












Click it and Unblock the Notifications