കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന്‍ രംഗത്ത്

  • By Athul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയെ സമൂലമായി മാറ്റാന്‍ വരുന്നു ജപ്പാന്‍ സഹകരണത്തോടെ ബുള്ളറ്റ് ട്രെയിനുകള്‍. മുംബൈ മുതല്‍ ഹൈദരാബാദ് വരെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന്‍, കേന്ദ്ര സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചായി റിപ്പോര്‍ട്ട്. 50 വര്‍ഷത്തെ കാലാവധിയില്‍ 0.1% പലിശ നിരക്കിലാണ് ജപ്പാന്‍ അതിവേഗ ട്രെയിനിനായി ഇന്ത്യയില്‍ നിക്ഷേപിക്കുക.

ഇന്ത്യന്‍ റെയില്‍വേയില്‍ സമൂലമായ മാറ്റം ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുമെന്ന് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അവകാശവാദം. ദില്ലി മെട്രോക്ക് കിലോമീറ്ററിന് 175 കോടി രൂപയാണ് നിര്‍മാണചിലവെങ്കില്‍ ബുള്ളറ്റ് ട്രെയിന് 140 കോടി രൂപയേ ആകുന്നുള്ളൂ.

BULLET TRAIN

പരിസ്ഥിതി സൗഹാര്‍ദ്ധവും പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാനും ഇവയ്ക്ക് പ്രാപ്തി ഉണ്ടെന്നാണ് ജപ്പാന്‍ വാദം. തീവണ്ടികളുടെ കാലതാമസവും സമയനഷ്ടവുമാണ് യാത്രക്കാരെ അതില്‍ നിന്നും റോഡുമാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും പോകാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ യാത്രക്കാര്‍ തിരികെ തീവണ്ടികളിലേക്ക് മടങ്ങിവരുമെന്നും അതിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ജപ്പാന്‍ ഈ സംരംഭവുമായി മുന്നോട്ടു വന്നത്. ബുള്ളറ്റ് ട്രെയിനിനാവശ്യമായ കോച്ചുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ലോകത്തില്‍ ഏറ്റവും മികച്ച റെയില്‍വേ അണ് ജപ്പാന്റേത്. തീവണ്ടികള്‍ ഒരു മിനിറ്റില്‍ താഴെ മാത്രമേ അവിടെ വയ്കാറുള്ളൂ.

1964ല്‍ തന്നെ ജപ്പാന്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയിരുന്നു. ഫ്രാന്‍സ് 1981ലും ഇറ്റലി 1989ലും ജര്‍മ്മനി 1991ലും സ്‌പെയിന്‍ 1992ലും ബെല്‍ജിയം 1997ലും ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവന്നു. എന്നല്‍ ബുള്ളറ്റ് ട്രെയിനുകള്‍ വന്ന് 50 വര്‍ഷം പിന്നിട്ടിട്ടും നമ്മള്‍ അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതെ ഉള്ളൂ എന്നും ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

English summary
Japan and India on Saturday concluded negotiations for a landmark civil nuclear pact and Tokyo agreed to give a $12 billion loan for the country’s first high-speed train in a big boost to the ties between Asia’s second and third largest economies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X