കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വാഗ്ദാനം ചെയ്തത് വര്‍ഷം 1 കോടി തൊഴിലവസരം; 2018 ല്‍ മാത്രം ജോലി നഷ്ടമായത് 1 കോടി പേര്‍ക്ക്‌

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മ | Oneindia Malayalam

ദില്ലി: തൊഴിലില്ലായ്മ അടക്കമുള്ള വിവിധ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു നടത്തിയ പ്രചരണങ്ങള്‍ക്കൊടുവിലായിരുന്നു 2014 ല്‍ വലിയ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഓരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെ പേര്‍ക്കാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തൊഴില്‍ നഷ്ടം

തൊഴില്‍ നഷ്ടം

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെപേര്‍ക്കാണെന്ന് വ്യക്തമാക്കുന്നത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ തൊഴില്‍ നഷ്ടം.

ഒരു കോടിയിലേറെ

ഒരു കോടിയിലേറെ

ഗ്രാമീണമേഖലയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നുള്ള 91 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ നഗരങ്ങളില്‍ താമസിക്കുന്ന 18 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നു

തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നു

2017 ല്‍ 49.67 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 39.7 കോടിയായി കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 7.4 ആണ് ഇപ്പോഴുള്ള തൊഴിലില്ലായ്മ നിരക്ക്. 15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്

തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്

സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി. 40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും

നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും

മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കാണ്് തൊഴില്‍ നഷ്ടമായത്. കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് തൊഴില്‍ നഷ്ടമായവരില്‍ കൂടുതല്‍. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും കൂടുതല്‍ അനുഭവിച്ചതും ഇവർതന്നെയാണ്.

വലിയ പ്രക്ഷോഭങ്ങള്‍

വലിയ പ്രക്ഷോഭങ്ങള്‍

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ 'തൊഴില്‍ രഹിതരുടെ സൈന്യം' തന്നെ രൂപപ്പെട്ടതായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്

ബന്ധമുണ്ട്

ബന്ധമുണ്ട്

രാജ്യത്ത് വളര്‍ന്നു വരുന്ന അക്രമ സംഭവങ്ങളും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും തമ്മില്‍ ബന്ധമുണ്ട്. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ തൊഴില്ലായ്മയുള്‍പ്പടേയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുക എന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

സൈന്യത്തില്‍ അണിനിരത്തും

സൈന്യത്തില്‍ അണിനിരത്തും

ഒരു ദിവസം 30000 യുവാക്കളാണ് തൊഴില്‍ മാര്‍ക്കറ്റിലേക്ക് കടന്നുവരുന്നത്. എന്നാല്‍ ഇവരില്‍ 450 പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. ജോലിയില്ലാത്ത യുവാക്കളെ വച്ച് നമ്മളൊരു സൈന്യത്തെ ഉണ്ടാക്കുകയാണ്. ഒരു മാസത്തിനുള്ളുല്‍ ഒരു മില്യണ്‍ അംഗങ്ങളെ ഈ സൈന്യത്തില്‍ അണിനിരത്തും.

അപകടകരമായ അവസ്ഥ

അപകടകരമായ അവസ്ഥ

യുവാക്കള്‍ക്ക് ജോലി നല്‍കാതിരുന്നാല്‍ ദേഷ്യം വരും. പല വവികളിലൂടെയായിരിക്കും ഈ ദേഷ്യവും അമര്‍ശവും പുറത്തുവരിക. കൃഷിയിടങ്ങളിലും ഫാക്ടറികളിലും തെരുവുകളിലും അത് കാണും. രാജ്യത്തെ സംബന്ധിച്ച് അത് അപകടകരമായ അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു.

കേന്ദ്രമന്ത്രിയും

കേന്ദ്രമന്ത്രിയും

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴില്ലായ്മയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. ജോലികള്‍ കുറവായിക്കും. പരമാവധി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം എന്നായിരുന്നു ഫോര്‍ച്ചുന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടില്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

English summary
india lost 11 million jobs 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X