കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനും

Google Oneindia Malayalam News

Recommended Video

cmsvideo
മാലിദ്വീപിനെ ചാക്കിലാക്കാൻ പുതിയ നീക്കം | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന ദ്വീപ് രാജ്യമാണ് മാലിദ്വീപ്. ഈ രാജ്യത്ത് സ്വാധീനം വര്‍ധിപ്പിക്കന്‍ ഇന്ത്യ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സാധിച്ചിരുന്നില്ല. അവിടെയുള്ള സര്‍ക്കാര്‍ ചൈനയോടാണ് താല്‍പ്പര്യം കാണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ പ്രസിഡന്റ് ഇബു സ്വാലിഹ് ഇന്ത്യയുടെ പിന്തുണ തേടുന്നു.

അതുകൊണ്ടുതന്നെ അവസരം മുതലെടുത്ത് പ്രവര്‍ത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സൗദിയുടെയും യുഎഇയുടെയും സഹായം തേടിയിരിക്കുകയാണ് ഇക്കാര്യത്തില്‍ ഇന്ത്യ. ഈ മൂന്ന് രാജ്യങ്ങള്‍ കൈകോര്‍ത്താല്‍ ചൈനയ്ക്ക് മാലിദ്വീപ് സ്വപ്‌നമായി മാറും. ഇന്ത്യയെ കൂടെ നിര്‍ത്താനും ചൈനയെ അകറ്റാനും അമേരിക്കയും രംഗത്തുണ്ട്. രാജ്യാന്തര വടംവലികളുടെ കേന്ദ്രമാകുകയാണ് മാലദ്വീപ് എന്ന ദ്വീപ് രാഷ്ട്രം....

സ്വാലിഹ് 17ന് ദില്ലിയിലെത്തും

സ്വാലിഹ് 17ന് ദില്ലിയിലെത്തും

മാലിദ്വീപ് പ്രസിഡന്റ് സ്വാലിഹ് ഈ മാസം 17ന് ദില്ലിയിലെത്തും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള സ്വാലിഹിന്റെ ആദ്യ വിദേശ യാത്രയാണിത്. ആദ്യ യാത്രയ്ക്ക് ഇന്ത്യയെ തിരഞ്ഞെടുത്തത് ഇന്ത്യയോടുള്ള സ്വാലിഹിന്റെ താല്‍പ്പര്യമാണ് കാണിക്കുന്നത്. ഇരുരാജ്യങ്ങളും സംയുക്തമായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്.

ചൈനയെ പൂര്‍ണമായും അകറ്റും

ചൈനയെ പൂര്‍ണമായും അകറ്റും

മാലിദ്വീപില്‍ ഇരുരാജ്യങ്ങളും സംയുക്തമായി വികസന പദ്ധതികള്‍ നടപ്പാക്കുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. വിദേശത്തെ പ്രധാന രാജ്യങ്ങളെയും കൂടെ ചേര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. അവിടെയാണ് സൗദിയും യുഎഇയും വരുന്നത്. ഒപ്പം അമേരിക്കയും ജപ്പാനും. ചൈനയെ പൂര്‍ണമായും മാലിദ്വീപില്‍ നിന്ന് അകറ്റാന്‍ ലഭിക്കുന്ന അവസരമാണ് ഇന്ത്യ ഉപയോഗിക്കുന്നത്.

ഇന്ത്യ വന്‍ സഹായം പ്രഖ്യാപിക്കും

ഇന്ത്യ വന്‍ സഹായം പ്രഖ്യാപിക്കും

സ്വാലിഹ് ദില്ലിയിലെത്തിയാല്‍ ഇന്ത്യ വന്‍ തുക സഹായം പ്രഖ്യാപിക്കുമെന്നാണ് സൂചന. അമേരിക്ക, ജപ്പാന്‍, സൗദി, യുഎഇ എന്നീ രാജ്യങ്ങളുമായി വിഷയം ഇന്ത്യ ചര്‍ച്ച ചെയ്തു. ഇന്ത്യയും മാലിദ്വീപും സംയുക്തമായി നടത്തുന്ന പദ്ധതികളില്‍ സഹായം ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ച.

അമേരിക്കക്കും കണ്ണുണ്ട്

അമേരിക്കക്കും കണ്ണുണ്ട്

കഴിഞ്ഞ അഞ്ചുവര്‍ഷം ചൈനയ്ക്കായിരുന്നു മാലിദ്വീപില്‍ സ്വാധീനം. അമേരിക്കക്കും മാലിദ്വീപില്‍ കണ്ണുണ്ട്. മാലിദ്വീപിന് പുറമെ ശ്രീലങ്കയിലും സ്വാധീനം ശക്തമാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്. അമേരിക്കയുടെ ഈ നീക്കം ചൈന ആശങ്കയോടെയാണ് കാണുന്നത്. അതിനിടെയാണ് മാലിദ്വീപില്‍ പുതിയ സര്‍ക്കാര്‍ വന്നതും ഇന്ത്യ അമേരിക്കയെ സഹായത്തിന് വിളിച്ചിരിക്കുന്നതും.

സൗദിയെയും യുഎഇയും വിളിക്കാന്‍ കാരണം

സൗദിയെയും യുഎഇയും വിളിക്കാന്‍ കാരണം

ജപ്പാന്‍ രണ്ടുവര്‍ഷം മുമ്പ് മാലിദ്വീപില്‍ എംബസി തുറന്നിരുന്നു. സൗദിയെയും യുഎഇയെയും മാറ്റി നിര്‍ത്തി മാലിദ്വീപില്‍ ഒരു പദ്ധതി നടപ്പാക്കുക അസാധ്യമാണ്. കാരണം മാലിദ്വീപുമായി അടുത്ത ബന്ധമുള്ള ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങളാണ് രണ്ടും. സൗദിയും യുഎഇയും ഇന്ത്യയുമായും അടുത്ത ബന്ധമാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ രണ്ടു രാജ്യങ്ങളെയും സഹായത്തിന് ക്ഷണിച്ചതും.

ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്തി ഇന്ത്യ

ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്തി ഇന്ത്യ

ഇന്ത്യയും യുഎഇയും കൂടുതല്‍ സഹകരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു. ഇന്ത്യയും യുഎഇയും കൈകോര്‍ത്ത് ആഫ്രിക്കയില്‍ വിവിധ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇ സന്ദര്‍ശിച്ച വേളയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ

English summary
India may partner Japan, US, UAE & Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X