കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിതര്‍ 600 ലധികം; ഇന്ത്യയില്‍ 13 ലക്ഷം പേര്‍ക്ക് രോഗം സ്ഥീരികരിക്കാമെന്ന് റിപ്പോര്‍ട്ട്

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതാനായി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര തലത്തിലെ ശാസ്ത്രജ്ഞര്‍. കൊവിഡ് 19 പഠന സംഘം എന്ന ശാസ്ത്രജ്ഞരുടെ ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

നിയന്ത്രിച്ചില്ലെങ്കില്‍ മെയ് മാസം പകുതിയോടെ രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ പതിമൂന്ന് ലക്ഷം വരെയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഗം പകരുന്നകിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ യുഎസും ഇറ്റലിയും പോലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരികരിച്ച കേസുകളുടെ എണ്ണം നിയന്ത്രിക്കുവാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നത് ആശ്വാസകരമാണെന്നും ഈ ശാസ്ത്ര സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്താകമാനമുള്ള കെറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വലിയ പരിമിധിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

കൊറോണ ടെസ്റ്റ്

കൊറോണ ടെസ്റ്റ്

എത്ര പേരില്‍ പരിശോധന നടത്തുന്നു, പരിശോധന ഫലങ്ങളുടെ കൃത്യത, രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത ആളുകളില്‍ നടത്തിയ പരിശോധന തുടങ്ങിയ ഘടകങ്ങളാണ് രോഗം ബാധിതരുടെ കൃത്യമായ എണ്ണം കണക്കാക്കുന്നതെന്നും യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ദേബശ്രി റേ ഉള്‍പ്പെടെയുള്ള ശാസ്ത്ര സംഘം പറയുന്നു.

സാമൂഹ്യ വ്യാപനം

സാമൂഹ്യ വ്യാപനം

ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് രോഗത്തിനായുള്ള പരിശോധന നടത്തിയവരുടെ എണ്ണം താരതമ്യേന കുറവാണ്. വ്യാപകമായി പരിശോധന നടത്താതെ സാമൂഹ്യ വ്യാപനത്തിന്റെ തോത് കണക്കാക്കുന്നത് അസാധ്യമാണ്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ പരിരക്ഷകള്‍ക്കും പുറത്ത് എത്ര പേര്‍ക്ക് രോഗം വന്നുവെന്ന് കണക്കാക്കേണ്ടതുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ഡൗണ്‍

ലോക്ഡൗണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത്് കൊറോണ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നോട്ട് പോകുമെന്നും രാജ്യത്തെ നിരവധി കുടുംബങ്ങളള്‍ തകര്‍ന്നുപോവുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി കൊറേണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

മാര്‍ച്ച് 16 വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം, രോഗം പകരുന്ന രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രസംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊറൊണക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ മാറ്റം വരാമെന്നും ദില്ലി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സ്, മിച്ചിഗണ്‍ സര്‍വ്വകലാശാല തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദഗ്ധര്‍ പറയുന്നു.

ആശുപത്രി സൗകര്യം

ആശുപത്രി സൗകര്യം

ലോക ബാങ്കിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ആശുപത്രികളില്‍ 1000 പേര്‍ക്ക് 0.7 കിടകള്‍ മാത്രമാണുള്ളത്. അതേസമയം ഫ്രാന്‍സില്‍ ഇത് 6.5 ഉം, സൗത്ത് കൊറിയയില്‍ 11.5 ഉം ചൈനയില്‍ 4.2, ഇറ്റലിയില്‍ 3.4, അമേരിക്കയില്‍ 2.8 എന്നിങ്ങനെയാണ് കണക്ക്.
ഈ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇഴര്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുന്നത് അസാധ്യമായിരിക്കുമെന്നും ശാസ്ത്ര സംഘം പറയുന്നു.ഇന്ത്യയിലെ വര്‍ധിച്ച ജനസംഖ്യാ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് ശാസ്ത്ര സംഘത്തിന്റെ വിലയിരുത്തല്‍.

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം

2014 ലെ കണക്കനുസരിച്ച് രാജ്യത്തെ ഇന്‍ഷൂറന്‍സ് പോളിസി ഇല്ലാത്ത ആളുകളുടെ എണ്ണം 1,100 ദശലക്ഷമാണെന്നും ഒപ്പം രക്ത സമ്മര്‍ദമുള്ള പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 300 ദശലക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, രക്തസര്‍ദം കൊറോണ രോഗികളുടെ മരണസാധ്യത കൂട്ടുന്നതിനുള്ള പ്രധാന ഘടകമാണ്.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam
 കൊറോണ

കൊറോണ

രാജ്യത്ത് ഇതുവരേയും 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേര്‍ മരണപ്പെടുകയുമുണ്ടായി. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ കടുത്ത മുന്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

English summary
India may see up to 13 lakh cases of coronavirus by mid-May, Said International Team Of Scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X