Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മരുന്ന് അവര്‍ക്ക് മാത്രം... ഇന്ത്യ ഉപയോഗിക്കില്ല, അപകടം ഉറപ്പ്, വാക്‌സിന്‍ കളത്തിലിറക്കി യുഎസ്!!

ദില്ലി: അമേരിക്കയ്ക്ക് ഇന്ത്യ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ നല്‍കിയെങ്കിലും അത് ഇന്ത്യ ഉപയോഗിക്കില്ലെന്ന് സൂചന. അടിമുടി പ്രശ്‌നങ്ങളാണ് ഈ മരുന്ന് കൊറോണ ചികിത്സയ്ക്കായി ഉപയോഗിച്ചാല്‍ സംഭവിക്കുകയെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു. പകരം മറ്റ് മരുന്നുകള്‍ മിക്‌സ് ചെയ്ത് നല്‍കാനാണ് ഇന്ത്യയുടെ ശ്രമം. ആവശ്യത്തിന് സ്റ്റോക് ചെയ്ത് ബാക്കിയുള്ളവ എത്രയും പെട്ടെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യയുടെ ശ്രമം.

ഇതിന് പ്രധാന കാരണം ഈ മരുന്ന് സുരക്ഷിതമല്ലെന്ന സൂചനയാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ മരുന്ന് യുഎസ്സിലെ ഡോക്ടര്‍മാരും സുരക്ഷിതമായിട്ടല്ല കാണുന്നത്. അതുകൊണ്ട് പുതിയൊരു വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് അവര്‍. പല രോഗികളിലും ഇത് വിജയിക്കുമെന്ന് ഇവര്‍ പറയുന്നു. ഇന്ത്യ ഈ മരുന്ന് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇക്കാര്യം അമേരിക്ക നല്‍കാന്‍ തീരുമാനിച്ചിട്ടില്ല.

മലേറിയ മരുന്ന് വേണ്ട

മലേറിയ മരുന്ന് വേണ്ട

മലേറിയ മരുന്ന് ഇന്ത്യ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ഡോക്ടര്‍മാരും. കാരണം അത്രയധികം പ്രശ്‌നങ്ങള്‍ ഈ മരുന്നിനുണ്ട്. ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ ഉപയോഗിക്കാമെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ 400 മില്ലി ഗ്രാം മലേറിയ മരുന്ന് ഒരു ദിവസം ഒരു രോഗിക്ക് നല്‍കിയാല്‍ അയാള്‍ക്ക് അരിത്മിയക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഹൃദയമിടിപ്പ് കുറയുകയോ കൂടുകയോ ചെയ്യുന്ന രോഗമാണിത്. മരണത്തിന് വരെ ഇതിലൂടെ സാധ്യതയുണ്ട്. തല്‍ക്കാലം അമേരിക്കയിലേക്ക് ഈ മരുന്ന് കൂടുതലായി നല്‍കാനാണ് തീരുമാനം.

ഇതുവരെ അനുമതിയില്ല

ഇതുവരെ അനുമതിയില്ല

മലേറിയ മരുന്ന് വിജയകരമാണെന്ന് ഇതുവരെ അന്താരാഷ്ട്ര ലോകം അംഗീകരിച്ചിട്ടില്ല. നിരവധി സൈഡ് എഫക്ടുകള്‍ ഇതിനുണ്ട്. ഹൃദയസംബന്ധമായ രോഗമുള്ളവര്‍ മരിക്കുമെന്ന് ഉറപ്പാണ്. പലരും രോഗികളില്‍ ഇത് ഉപയോഗിക്കുന്നത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം വളരെ പരിമിതമായി അത്യാവശ്യ ഘട്ടത്തില്‍ മാത്രം ആരോഗ്യ പ്രവര്‍ത്തകരില്‍ ഉപയോഗിക്കാന്‍ പാടൂ എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഈ മരുന്ന് ഉപയോഗിക്കാനായി നിര്‍ദേശമുണ്ട്. എന്നാല്‍ രോഗം ബാധിച്ച ഡോക്ടര്‍മാര്‍ വരെ ഇതിനെ തള്ളുകയാണ്.

അസമില്‍ പാളി

അസമില്‍ പാളി

അസമില്‍ മലേറിയ മരുന്ന് ഉപയോഗിച്ച ഡോ ഉത്പല്‍ ബര്‍മന്‍ മരിക്കുകയും ചെയ്തു. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ബര്‍മന്‍ ഈ മരുന്ന് ഉപയോഗിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങളുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പക്ഷേ ഇത് ആരോഗ്യ മേഖലയെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ പോലും താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് അമേരിക്കയിലേക്ക് കൂടുതല്‍ മരുന്നുകള്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാര്‍ പറയുന്നത്

ഡോക്ടര്‍മാര്‍ പറയുന്നത്

മലേറിയ മരുന്നിന് പകരം ഇലക്ട്രോ കാര്‍ഡിയോ ഗ്രാം ടെസ്റ്റ് നടത്തുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നാണ് ഇവര്‍ പരിശോധിക്കുന്നത്. തന്റെ കുടുംബത്തിന് ഹൃദയ സംബന്ധിയായ രോഗങ്ങളുണ്ടെന്നും, മലേറിയ മരുന്ന് അതുകൊണ്ട് വേണ്ടെന്ന് വെച്ചെന്നും ദില്ലി എയിംസിലെ സീനിയര്‍ റെസിഡെന്റ് ആയ ഡോ. രാജീവ് രഞ്ജന്‍ പറയുന്നു. പലരും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ചാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. അതേസമയം അന്താരാഷ്ട്ര തലത്തിലും ഈ ഭീഷണി വര്‍ധിക്കുന്നുണ്ട്. സ്വീഡന്‍ മലേറിയ മരുന്ന് രോഗികളില്‍ പ്രയോഗിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.

മറ്റ് മാര്‍ഗങ്ങള്‍

മറ്റ് മാര്‍ഗങ്ങള്‍

മലേറിയ മരുന്ന് ഉപയോഗിച്ചാല്‍ കാഴ്ച്ചയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മങ്ങലുണ്ടാവും. ഒരുപക്ഷേ കാഴ്ച്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. 200 മില്ലി ഗ്രാമിന്റെ ടാബ്ലെറ്റുകല്‍ ഒരു ദിവസവും രണ്ടെണ്ണവും പിന്നീട് അടുത്ത മൂന്നാഴ്ച്ചത്തേക്ക് ഒന്ന് വീതവുമാണ് കഴിക്കാന്‍ പറയുന്നത്. ഇതിന് പകരം പ്ലാസ്മ തെറാപ്പിയാണ് ഡോക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. ചൈന ഈ പദ്ധതി പരീക്ഷിച്ച് വിജയിച്ചിരുന്നു. രോഗം ഭേദമായവരില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ച് അത് ആന്‍ഡി ബോഡികളില്‍ പരീക്ഷിക്കുന്ന രീതിയാണിത്. യൂറോപ്പിലും ഇത് വിജയകരമായിരുന്നു. ഇത് രോഗത്തെ ഇല്ലാതാക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നു.

കളത്തിലിറങ്ങി യുഎസ്

കളത്തിലിറങ്ങി യുഎസ്

മലേറിയ മരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ ഇന്ത്യ മനപ്പൂര്‍വം മറച്ചുവെച്ചെന്ന് യുഎസ് സംശയിക്കുന്നുണ്ട്. അതേസമയം മറ്റൊരു മരുന്ന് അവര്‍ അണിയറയില്‍ തയ്യാറാക്കിയിരിക്കുകയാണ്. കെവ്‌സാര എന്നാണ് ഈ മരുന്നിന്റെ പേര്. റ്യൂമാടോയിഡ് ആര്‍ത്രിറ്റിസ് മരുന്നെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കടുത്ത രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ഈ മരുന്ന് വിജയകരമായിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഈ മരുന്ന് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. യുഎസ് ബയോടെക് കമ്പനി മനുഷ്യനിലെ ആന്‍ഡിബോഡികള്‍ കൊണ്ട് മരുന്നുണ്ടാക്കി കോവിഡിനെ പ്രതിരോധിക്കാന്‍ ഒരുങ്ങുന്നുണ്ട്.

ലക്ഷ്യം സമ്മര്‍ദം

ലക്ഷ്യം സമ്മര്‍ദം

യുഎസ് മരുന്ന് കണ്ടെത്തിയാല്‍ അത് വലിയ വഴിത്തിരിവാകും. അന്താരാഷ്ട്ര തലത്തില്‍ ഇത് വലിയ സമ്മര്‍ദം ചെലുത്തും. ഇന്ത്യ അടക്കമുള്ളവര്‍ ഇതിനായി കാത്തിരിക്കേണ്ടി വരും. ജൂണോടെ ആന്‍ഡി ബോഡികളില്‍ നിന്നുള്ള മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കും. കെവ്‌സാര കോവിഡ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മരുന്ന് വിജയകരമായാല്‍ ആ നിമിഷം വിപണിയിലെത്തും. ഒരു മില്യണിലധികം ഡോസുകള്‍ ഇപ്പോള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+