കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഒന്നര കോടി ആധുനിക അടിമകളെന്ന്... ഇതിലെത്ര ശരി?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അടിമത്തം നിയമപ്രകാരം നിരോധിക്കപ്പെട്ടതാണെങ്കിലും ആധുനിക ലോകത്ത് പുതിയ രീതിയില്‍ വേരാഴ്ത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് നിരാകരിക്കാനാവില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിമകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.

അടിമക്കച്ചവടത്തിന്റെ പഴയ കഥകളില്‍ നാം ഇന്ത്യയുടെ പേര് അധികം കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ആധുനിക അടിമകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയാണത്രെ ലോകത്തില്‍ ഒന്നാമത്. വാക്ക് ഫ്രീ എന്ന സംഘടന നടത്തിയ സര്‍വ്വേയുടെ കണ്ടുപിടിത്തമാണിത്.

ലോകത്ത് 3.6 കോടി ആധുനിക അടിമകള്‍ ഉണ്ടെന്നാണ് വാക്ക് ഫ്രീയുടെ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. അതില്‍ 1.4 കോടി പേരും ഇന്ത്യക്കാരാണ്. ശതമാനക്കണക്കെടുത്താല്‍ മൗറിടാനിയ ആണ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇത്തരം ആധുനിക അടിമകള്‍ അധികവും ഉള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ പ്രവണത വളരെ കുറവാണ്.

ആരാണ് ഒരു ആധുനിക അടിമ.... വാക്ക് ഫ്രീ അതിനെ കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്. നിര്‍ബന്ധിത ജോലി, പണം കടംവാങ്ങിയതിന്റെ പേരിലെടുക്കേണ്ടി വരുന്ന ജോലി, മനുഷ്യക്കടത്ത്, പണത്തിന് വേണ്ടിയുള്ള ലൈംഗിക ചൂഷണം, നിര്‍ബന്ധിത വിവാഹം... ഇവയെല്ലാം ആണ് ആധുനിക അടിമത്തത്തിന്റെ മാനദണ്ഡങ്ങളായി വാക്ക് ഫ്രീ പരിഗണിക്കുന്നത്.

Slavery 1

ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന, കമ്യൂണിസ്റ്റ് ഏകാധിപത്യം നിലനില്‍ക്കുന്ന ചൈന... ഇന്ത്യക്ക് താഴെയാണ് എന്നതാണ് സത്യം.

ഇന്ത്യക്ക് താഴെ രണ്ടാമതാണ് ചൈനയുടെ സ്ഥാനം. അവിടെ 30 ലക്ഷം പേരാണ് ആധുനിക അടിമകള്‍ എന്ന വിശേഷണം ചാര്‍ത്തപ്പെടുന്നവര്‍. പാകിസ്താനും ഉസ്ബക്കിസ്ഥാനും ചൈനക്ക് പിറകിലുണ്ട്. അഞ്ചാം സ്ഥാനത്ത് റഷ്യയാണ്.

എന്നാല്‍ ഈ പഠനത്തിന് വേറൊരു വശം കൂടിയുണ്ടെന്നാണ് ആക്ഷേപം. യൂറോപ്യന്‍ അല്ലെങ്കില്‍ അമേരിക്കന്‍ രീതിയിലുള്ള തൊഴില്‍ സംസ്‌കാര കണ്ണുകളോടെയാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ വികസ്വര രാജ്യങ്ങളിലലെ മൊത്തത്തിലുള്ള ജീവിത സാഹചര്യവും സംസ്‌കാരവും തൊഴില്‍ രീതികളും എല്ലാം മിക്ക വികസിത രാജ്യങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. അങ്ങനെയാകുമ്പോള്‍ അടിമ എന്ന പ്രയോഗം മേല്‍ സൂചിപ്പിച്ച മാനദണ്ഡങ്ങളില്‍ എത്രയെണ്ണത്തിന് ബാധകമാകും എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്.

English summary
India is now the world’s slave capital, has over 14 mn people trapped in slavery: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X