കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: യുഎസ് പാല്‍- കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ പച്ചക്കൊടി!

Google Oneindia Malayalam News

ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പുതിയ വാഗ്ധാനങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യ. യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും വിപണി തുറന്നുകൊടുക്കുമെന്ന് അറിയിച്ച ഇന്ത്യ ഹാര്‍ലി ഡേവിഡ്സണ് ഏര്‍പ്പെടുത്തിയിട്ടുള്ള കസ്റ്റംസ് തീരുവ കുറയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇത് സംബന്ധിച്ച വ്യാപാര കരാറില്‍ ഒപ്പുവെച്ചേക്കുമെന്നുമാണ് ഇന്ത്യ നല്‍കുന്ന സൂചന.

കൊറോണ വൈറസ്; മരണ സംഖ്യ 2000 കടന്നു, 1749 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു!കൊറോണ വൈറസ്; മരണ സംഖ്യ 2000 കടന്നു, 1749 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു!

കുറഞ്ഞ കസ്റ്റംസ് തീരുവയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളായ ബ്ലൂബെറി, ക്രാന്‍ബെറി, പെക്കന്‍ നട്ട്സ്, അവക്കാഡോ എന്നിവയെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ അനുവദിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇതിനൊപ്പം ഭക്ഷ്യ ധാന്യങ്ങള്‍, കാലിത്തീറ്റയ്ക്കായി എത്തനോളിന്റെ ഉപ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് ഇന്ത്യ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

trumphowdymodi-600

ഇത് സംബന്ധിച്ച് ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കുന്ന ട്രംപിന്റെ സന്ദര്‍ശനത്തിനിടെ കരാ‍ര്‍ ഒപ്പുവെക്കുന്ന കാര്യവും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് വരികയാണ്. ഇരു ഭാഗത്തും ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഇപ്പോള്‍ മുന്നിലുള്ള പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കരുത്താര്‍ജ്ജിക്കുന്നത്. ഇന്ത്യയുമായി അമേരിക്ക ഒപ്പുവെക്കുന്ന ഒരു ചെറിയ കരാര്‍ പോലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ ട്രംപിനെ സ്വാധീനിക്കുന്നതായിരിക്കും. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറില്‍ ധാരണയായതോടെ ആദ്യകടമ്പ ട്രംപിന് അനൂകുലമായാണ് വന്നിട്ടുള്ളത്.
‌‌ ആഭ്യന്തരമായി ദുര്‍ബലമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സന്നദ്ധമാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്ന നീക്കമാണ് ഉണ്ടാകുക.

ഇന്ത്യന്‍ മുന്തിരി, മാതളനാരങ്ങ, മാങ്ങ എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ കുറച്ചുകൊണ്ടാണ് അമേരിക്ക ഇന്ത്യന്‍ നീക്കത്തെ സ്വീകരിച്ചത്. താരിഫ് ഒഴിവാക്കുന്നതോടെ ഇന്ത്യയ്ക്ക് കസ്റ്റംസ് തീരുവ ഇല്ലാതെ യുഎസ് വിപണിയിലേക്ക് യഥേഷ്ടം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും. 2000 ത്തിനടുത്ത് ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വ്യാപാര മന്ത്രാലയ വക്താവ് യോഗേഷ് ഭവേജ തയ്യാറായിട്ടില്ല.

English summary
India offers concessions on US farm goods to reach trade deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X