Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ യോഗം നാളെ മുംബൈയില്‍; ആരാകും കണ്‍വീനര്‍? ലോഗോ അടക്കം പുറത്തിറക്കിയേക്കും

മുംബൈ: ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത്തെ യോഗം നാളെ മുംബൈയില്‍. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഐക്യമുണ്ടാക്കാന്‍ കൂടിയാണ് യോഗം നടക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കാത്ത ഒരു സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ യോഗം നടക്കുന്നതും ആദ്യമായിട്ടാണ്. ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ രൂപീകരിക്കാനാണ് സാധ്യത.

വിവിധ പാനലുകളും രൂപീകരിച്ചേക്കും. സഖ്യത്തിന് അധ്യക്ഷനും, കണ്‍വീനറും, അതിന് പുറമേ പ്രചാരണ തന്ത്രവും നാളെ ആരംഭിക്കുന്ന യോഗത്തില്‍ ഉണ്ടായേക്കും. പ്രതിപക്ഷ സഖ്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കുകയാവും പ്രധാനമായും നേതാക്കള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യാ സഖ്യം നടത്തുന്ന മൂന്നാമത്തെ യോഗമാണിത്. സഖ്യത്തിലെ ഇപ്പോഴേ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

india-opposition-meet

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി പറയാത്തതാണ് പ്രധാന പ്രശ്‌നം. അജിത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയത് അടക്കം പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതിന് പുറമേ സഖ്യത്തിന് കണ്‍വീനര്‍ പദവി നിതീഷ് കുമാറിന് ലഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ കണ്‍വീനറാവാന്‍ വലിയ മത്സരങ്ങളാണ് സഖ്യത്തില്‍ നടക്കുന്നത്. സോണിയാ ഗാന്ധി ഈ സ്ഥാനത്തേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ ലോഗോ യോഗത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. ബിജെപി ചലേ ജാവോ പ്രചാരണത്തിനും ഇന്ത്യാ സഖ്യം തുടക്കമിട്ടേക്കും. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ചേരുമെന്ന സൂചന നേരത്തെ തന്നെ നിതീഷ് കുമാര്‍ നല്‍കിയിരുന്നു. നിലവില്‍ 26 പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള കൂടുതല്‍ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തേക്കും. പ്രതിപ്ഷ നേതാക്കള്‍ക്കായി വ്യാഴാഴ്ച്ച വൈകീട്ട് ഉദ്ധവ് താക്കറെ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച്ചയായിരിക്കും പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ നടക്കുക. സഖ്യത്തിലെ പ്രശ്‌നങ്ങളെല്ലാം അതില്‍ പരിഹരിച്ചേക്കും.

പതിനൊന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പതിനൊന്ന് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ തിരഞ്ഞെടുക്കും. ഇതില്‍ ഉള്‍പ്പെടാത്തവര്‍ മറ്റ് പാനലുകളില്‍ എങ്ങനെ ഇടംപിടിക്കും എന്നതും നിര്‍ണായകമാണ്. പ്രതിപക്ഷ സഖ്യത്തിന്റെ സെക്രട്ടേറിയേറ്റ് ഏത് സംസ്ഥാനത്തായിരിക്കുമെന്നത് വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്. കാരണം എല്ലാ പാര്‍ട്ടികള്‍ക്കും ഇതില്‍ താല്‍പര്യങ്ങളുണ്ട്.സിപിഎമ്മിന്റെ ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്ത് ഭവന്‍ സഖ്യത്തിന്റെ സെക്രട്ടേറിയേറ്റാക്കാമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇതിനെ തള്ളാനാണ് സാധ്യത. സഖ്യത്തിന്റെ പൊതു പരിപാടികള്‍ രൂപീകരിക്കുകയാണ് പാനലുകള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഇന്ത്യാ സഖ്യത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതും, മാധ്യമങ്ങളുമായി ആരൊക്കെ സംസാരിക്കും എന്നതുമെല്ലാം ചര്‍ച്ചയാവും. സഖ്യത്തിന്റെ പ്രതിഷേധ പരിപാടികളും, മറ്റ് പ്രചാരണങ്ങളും, പ്രചാരണ കമ്മിറ്റി കൈകാര്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+