കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയേയും മറികടന്ന് ഇന്ത്യ; കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

Google Oneindia Malayalam News

ദില്ലി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി ഇന്ത്യ. 695396 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവസാന 24 മണിക്കൂറില്‍ മാത്രം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21492ആണ്. 68125 പേര്‍ക്കാണ് റഷ്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 6736 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ 413 പേര്‍ കൂടി മരണപ്പെട്ടതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണ സഖ്യ 19692 ആയി. 252703 പേരാണ് ഇന്ത്യയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്. അതേസമയം 423001 പേര്‍ക്ക് ഇന്ത്യയില്‍ രോഗമുക്തി നേടാന്‍ സാധിച്ചിട്ടുണ്ട്.

 coronavirus1

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള
മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച പോലീസുകാര്‍ 5205 ആയി.

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 കടന്നു. 60 മരണമാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1510 ആയി. 4150 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 1,11,151 ആയി. കോയമ്പത്തൂരില്‍ നിന്നുള്ള അണ്ണാ ഡിഎംകെ എംഎല്‍എക്ക് കൊറോണ സ്ഥിരീകരിച്ചു.പാര്‍ട്ടിയില്‍ രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണിത്. സര്‍ക്കാര്‍ ഇഎസ്‌ഐ ആശുപത്രിയിലാണിപ്പോള്‍.

കേരളത്തില്‍ ഇന്ന് 225 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
india overtakes russia in covid 19 cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X