കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ സണ്‍ഡേയ്ക്ക് ഒരുങ്ങി കായികലോകം, ഇന്ത്യ-പാകിസ്താന്‍ മെഗാ പോരാട്ടം ഡെയ്‌ലി ഹണ്ടിനൊപ്പം

Google Oneindia Malayalam News

കായികലോകത്ത് സൂപ്പര്‍ സണ്‍ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കായി ദിവസമായിരിക്കും ഇതെന്ന് ഉറപ്പാണ്. ഒക്ടബോര്‍ 24നാണ് മെഗാ മത്സരമായ ഇന്ത്യ-പാകിസ്താന്‍ ടി20 നടക്കുന്നത്. ക്രിക്കറ്ര് ലോകത്തെ തന്നെ ഏറ്റവും വലിയ പോരട്ടമായിട്ടാണ് ഇത് അറിയപ്പെടുന്നത്. വൈകീട്ട് 7.30നാണ് മത്സരം നടക്കുക. ആഘോഷങ്ങള്‍ അര്‍ധരാത്രി വരെ തുടരുമെന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്. വിരാട് കോലിയുടെ അവസാന ടി20 ലോകകപ്പാണെന്ന പ്രത്യേകത കൂടി ഈ ടി20 ലോകകപ്പിനുണ്ട്. കോലിയുടെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം കരുതുന്ന ബാബര്‍ അസമാണ് പാകിസ്താനെ നയിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

66

ഇത്തവണ ടി20 ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് കോലിയുടെ ടീം. വിരാട് കോലിക്ക് വീണ്ടും ടീം അത് നേടുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പാകിസ്താനെതിരായ വിജയത്തോടെ ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളാവാനും ഇന്ത്യയുടെ ശ്രമം. ഐസിസി ലോകകപ്പില്‍ പാകിസ്താനോട് ഇതുവരെ തോറ്റിട്ടില്ല എന്ന റെക്കോര്‍ഡും ഇന്ത്യക്കൊപ്പമുണ്ട്. അതേസമയം പാകിസ്താനും യുഎഇയിലെ സ്റ്റേഡിയത്തില്‍ ആധിപത്യമുണ്ട്. പാകിസ്താന്റെ ഹോം സ്‌റ്റേഡിയമായി യുഎഇ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്കും ഇവിടെ മുന്‍തൂക്കമുണ്ട്. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഐപിഎല്‍ യുഎഇയില്‍ കളിച്ചാണ് ലോകകപ്പിനിറങ്ങുന്നത്. അതുകൊണ്ട് പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.

മോട്ടോ ജിപി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പും ഇതേ ദിവസം ആരംഭിക്കുന്നുണ്ട്. ഫാബിയോ ക്വാര്‍ട്ടറാറോ കിരീടം ഉയര്‍ത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഫ്രഞ്ച് താരമായ ഒരാള്‍ ലോകചാമ്പ്യനാവുന്നതും ആദ്യമായിട്ടായിരിക്കുന്നത്. സ്വന്തം മണ്ണില്‍ വാലന്റീനോ റോസ്സിയുടെ അവസാന മത്സരം കൂടിയായിരിക്കും ഇത്. അതുകൊണ്ട് തന്നെ മോട്ടോ ജിപി ലോകകപ്പിനെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ കാണുന്നത്. ഈ വാരാന്ത്യം അതുകൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുമെന്ന് ഉറപ്പാണ്.

ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളിലുമുണ്ട് ആവേശക്കടല്‍. സ്പാനിഷ് ലാലിഗയിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഞായറാഴ്ച്ച ഏറ്റുമുട്ടുന്നുണ്ട്. വൈകീട്ട് 7.45നാണ് മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ാണുബുവിലാണ് മത്സരം. ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ട ശേഷമുള്ള ആദ്യ എല്‍ ക്ലാസിക്കോ കൂടിയാണിത്. ഇംഗ്ലീഷ് ലീഗിലാണ് അടുത്ത ഗംഭീര പോരാട്ടം നടക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളുമാണ് പോരാടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം യുനൈറ്റഡിനെ കരുത്തരാക്കുന്നു. രാത്രി ഒന്‍പത് മണിക്കാണ് മത്സരം.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി കിരീടം ലക്ഷ്യമിടുന്ന എസ് റോമയെ നേരിടും. ഇത് 9.30നാണ്. ഇന്റര്‍ മിലാനും യുവന്റസും തമ്മിലുള്ള മത്സരം രാത്രി 12.30നാണ്. യുഎസ് ഫോര്‍മുല വണ്‍ മത്സരത്തോടെയാണ് വാരാന്ത്യ പോരാട്ടങ്ങള്‍ക്ക് അവസാനമാകുക. രാത്രി 12.30നാണ് ഇതും തുടങ്ങുന്നത്. അമേരിക്കയിലെ ഓസ്റ്റിനിലാണ് മത്സരം. ഇതിഹാസ താരങ്ങളായ മാക്‌സ് വെര്‍സ്റ്റാപ്പനും ലൂയിസ് ഹാമില്‍ട്ടണും തമ്മിലുള്ള പോരാട്ടമാണ് ഫോര്‍മുല വണ്‍ മത്സരത്തിന്റെ പ്രത്യേകത. മത്സരത്തിന്റെ തത്സമയ വിവരങ്ങള്‍ ഡെയ്‌ലിഹണ്ട് സ്‌പോര്‍ട്‌സ് സോണിലൂടെ അറിയാം.

English summary
india pakistan world cup t20 match and other super sunday sporting bonanza with dailyhunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X