കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യ 7ാം സ്ഥാനത്ത്; ആശങ്ക; കണക്കുകള്‍ ഇപ്രകാരം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാക്കുന്ന വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. നേരത്തെ ഇന്ത്യാ ഒമ്പതാം സ്ഥാനത്തായിരുന്നു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുമ്പോഴാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ഇത് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ്.വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്

രണ്ട് ലക്ഷത്തിനടുത്ത്

രണ്ട് ലക്ഷത്തിനടുത്ത്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. ഞായറാഴ്ച്ച രാത്രി വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 1,88,883 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.

 അമേരിക്ക

അമേരിക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരും മരണസംഖ്യയും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,06,195 ആയി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷവും മരണസംഖ്യ 30000 ത്തിലേക്ക് എത്തുകയാണ്.

ബ്രസീല്‍

ബ്രസീല്‍

ഇന്ത്യയില്‍ ഒറ്റദിവസത്തില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ബ്രസീലിന് തൊട്ട് പിന്നില്‍ റഷ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ നാല് ലക്ഷത്തിലധികം രോഗികളാണുള്ളത്. 4693 പേര്‍ മരണപ്പെടുകയും ചെയ്തു.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

ജൂണ്‍ 30 വരെയാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. കണ്ടെയ്ന്‍മെന്‌റ് സോണുകളിലൊഴികെ ജൂണ്‍ 8 മുതല്‍ മാള്‍, റസ്റ്റോറന്റ്, ഹോട്ടല്‍, ആരാധനാലയങ്ങള്‍, എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി യാത്രകള്‍ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൡ ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തെ രാത്രി 7 മുതല്‍ രാവിലെ ഏഴ് വരെയായിരുന്നു ഇളവ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് രാത്രി 9 മുതല്‍ രാവില 5 വരെയാക്കി ചുരുക്കി.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ 67655 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം 39686 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2286 പേര്‍ മരണപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനമാണ് ഉണ്ടാവുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 1149 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,333 ആയിരിക്കുകയാണ്. 173 പേര്‍ ഇതുവരേയും സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുകയാണ്.

English summary
India Recorded 1.88 Lakh Covid-19 Cases till sunday Night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X