24 മണിക്കൂറില്‍ 1553 കേസുകള്‍... ഒറ്റ ദിവസത്തെ റെക്കോര്‍ഡ്, ഇന്ത്യയില്‍ സ്ഥിതി രൂക്ഷം, കൈവിടുമോ?
ദില്ലി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1553 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരൊറ്റ ദിവസത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡാണിത്. ഇതുവരെ 17000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 14715 പേര്‍ ഇപ്പോഴും രോഗാവസ്ഥയിലാണ്. 2546 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 543 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മധ്യപ്രദേശ് മാറിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഇന്‍ഡോറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് പേരാണ് മരിച്ചത്. ഇന്‍ഡോറില്‍ ഇതുവരെ 52 പേരാണ് മരിച്ചത്.

ഇന്‍ഡോറില്‍ സ്ഥിതി രൂക്ഷമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 897 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ബീഹാറില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 96 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത്. 42 പേര്‍ രോഗ വിമുക്തരായി. ഗുജറാത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 108 പേര്‍ക്ക് കൂടി പരിശോധനയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തി. ഇതുവരെ 1851 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. നാല് പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 67 പേരാണ് ഗുജറാത്തില്‍ മരിച്ചത്. ജമ്മു കശ്മീരില്‍ രോഗികളുടെ എണ്ണം 354 ആയി ഉയര്‍ന്നു. നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഒഡീഷയില്‍ ഏഴ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 43 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. 25 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം രാജസ്ഥാനില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. 17 പുതിയ കേസുകളും രേഖപ്പെടുത്തി. 24 മരണങ്ങളാണ് ഇതുവരെ രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 13 എണ്ണവും ജയ്പൂരിലാണ്. 1495 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് തെലങ്കാനയില്‍ ആറ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം ദില്ലിയിലെ തബ്ലീഗില്‍ പങ്കെടുത്തവരാണ്. അതേസമയം സമൂഹ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴില്ലെന്നും, പ്രാദേശികമായി രോഗം കരുത്താര്‍ജിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Recommended Video
ഇന്ത്യയില്‍ 12 ദിവസം എടുത്താണ് നൂറില്‍ നിന്ന് ആയിരം കേസുകളിലേക്ക് എത്തിയതെന്ന് മന്ത്രാലയം പറയുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം പതിയെയാണ്. സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ല. അതേസമയം ഇപ്പോഴത്തെ ലോക്ഡൗണ്‍ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഇവര്‍ അറിയിച്ചു. മെയ് മൂന്നിനാണ് ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്. ഇന്ന് ആറാമത്തെ ദിവസമാണ്. തബ്ലീഗ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്.












Click it and Unblock the Notifications