Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മാസത്തിനിടെ ഇന്ത്യയില്‍ അമ്പരപ്പിക്കുന്ന വര്‍ധന, 24 മണിക്കൂറിനിടെ 12 ശതമാനം കുതിച്ച് കൊവിഡ്

ദില്ലി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ അമ്പരിപ്പിക്കുന്ന വിധത്തില്‍ കുതിച്ച് കൊവിഡ് കേസുകള്‍. 12 ശതമാനം വര്‍ധവാണ് രേഖപ്പെടുത്തിയത്. 47092 കൊവിഡ് കേസുകളാണ് റെക്കോര്‍ഡ് ചെയ്തത്. രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 509 മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. ഏറ്റവും ആശങ്കപ്പെടുത്തുന്നത് കേരളത്തിലെ കേസുകള്‍ തന്നെയാണ്. കേരളം ഇതില്‍ 32803 കേസുകളാണ് സംഭാവന ചെയ്തിരിക്കുന്നത്. 18.76 ആണ് ടിപിആര്‍ നിരക്ക്. 173 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20961 ആയി മൊത്തം മരണനിരക്ക് മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 70 ശതമാനത്തോളം കേരളത്തില്‍ നിന്നാണ് വരുന്നത്.

1

കേരളത്തിലെ 85 ശതമാനം കൊവിഡ് രോഗികളും വീടുകളില്‍ ക്വാറന്റീനിലാണ്. സമര്‍ഥമായ ലോക്ഡൗണ്‍ പ്ലാനിലൂടെ മാത്രമേ കേരളത്തിലെ കേസുകള്‍ കുറയ്ക്കാനാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ ഉണ്ടായിട്ടും ഈ രീതി തന്നെയാണ്. അയല്‍ സംസ്ഥാനക്കാരാണ് ഇതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകത്തില്‍ വെച്ച് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എത്തിയത്.

മഹാരാഷ്ട്രയാണ് കേസുകളില്‍ രണ്ടാസ്ഥാനത്തുള്ളത്. പക്ഷേ കേരളത്തേക്കാള്‍ വളരെ പിന്നിലാണിത്. 4456 കേസുകളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 183 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗുജറാത്തിലെ സ്‌കൂളുകളില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 50 ശതമാനമാണ് കപ്പാസിറ്റി. ക്ലാസുകളില്‍ കുട്ടികള്‍ക്ക് വന്ന് പഠിക്കാമെങ്കിലും, ഒരുവശത്ത് ഓണ്‍ലൈന്‍ പഠനവും ഉണ്ടാവും. ഇതിന് മുടക്കം വന്നിട്ടില്ല. ഗുജറാത്തില്‍ ആറിനും എട്ടിനും ഇടയിലുള്ള ക്ലാസുകളില്‍ 32 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    ദില്ലിയില്‍ 24 മണിക്കൂറിനിടെ 36 കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ആക്ടീവ് കേസുകള്‍ 343 ആണ്. 0.23 ശതമാനമാണ് ആക്ടീവ് കേസുകള്‍. രണ്ടാം തരംഗം തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ത്യയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനമാണ്. അതേസമയം ഇതുവരെ രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്ക് 66 കോടി കടന്നു. ഇന്നലെ വൈകീട്ട് ഏഴ് മണി വരെ 69 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. ജനുവരി 16 മുതല്‍ രാജ്യത്ത് വലിയ തോതിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. കൊവിഡിന്റെ പുതിയ വേരിയന്റായ മുവിനെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ബി.1.621 എന്നാണ് ഇത് അറിയപ്പെടുന്നത്. തീവ്രവ്യാപന ശേഷിയുള്ളതാണ് ഇവയെന്ന് ലോകോരാഗ്യ സംഘടന പറഞ്ഞിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+