രാജ്യത്ത് 24 മണിക്കൂറിനിടെ 9,195 കൊവിഡ് കേസുകൾ; ഒമൈക്രോൺ കേസുകൾ 781 ആയി
ദില്ലി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ 62-ാം ദിവസമാണ് തിയ പ്രതിദിന രോഗബാധിതരുടെ എണ്ണം എണ്ണം 15,000 ത്തില്‍ താഴെ ആകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,347 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,51,292 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.40 % ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.നിലവില്‍ 77,002 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,67,612 പരിശോധനകള്‍ നടത്തി. ആകെ 67.52 കോടിയിലേറെ (67,52,46,143) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.68 ശതമാനമാണ്. കഴിഞ്ഞ 45 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 86 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 121-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 64,61,321 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 143.15 കോടി (1,43,15,35,641) പിന്നിട്ടു. 1,52,69,126 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 149.16 കോടിയിലധികം (1,49,16,36,985) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 16.67 കോടിയിലധികം (16,67,25,556) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഒമൈക്രോൺ കേസുകൾ 781 ലേക്ക്
രാജ്യത്ത് ഒമൈക്രോൺ കേസുകൾ 781 ആയതായി കേന്ദ്രസർക്കാർ അറിയിച്ചു. ദില്ലിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 238 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്- 73, കേരളം -65, തെലങ്കാന- 62, രാജസ്ഥാൻ -46, കർണാടക- 34, തമിഴ്നാട്- 34, ഹരിയാന-12, പശ്ചിമ ബംഗാൾ- 11, മധ്യപ്രദേശ് 9, ഒഡീഷ് -8, ആന്ധ്രാ പ്രദേശ്- 6, ഉത്തരാഖണ്ഡ്- 4, ചണ്ഡീഗഡ്- 3, ജമ്മു കാശ്മീർ -3, ഉത്തർപ്രദേശ്- 2, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം കേസുകളുമാണ് സ്ഥിരീകരിച്ചത്.15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ജനുവരി 3 മുതൽ ആരംഭിക്കും.
15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ജനുവരി 3 മുതൽ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കോവാക്സിനാണ് ഇവർക്ക് നൽകുക. സംസ്ഥാനങ്ങൾക്ക് 'കോവാക്സിൻ' അധിക ഡോസുകൾ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 'കോവാക്‌സിൻ' വിതരണ ഷെഡ്യൂൾ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അടുത്ത കുറച്ച് ദിവസങ്ങളിൽ കേന്ദ്ര ഗവൺമെന്റ് അറിയിക്കും. അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2022 ജനുവരി 1 മുതൽ കോ -വിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ ജനുവരി 3 മുതൽ വാക്സിനേഷൻ ആരംഭിക്കുമ്പോൾ വാക്ക്-ഇൻ രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താം. ഈ വിഭാഗത്തിന് കീഴിൽ 2007-ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിനേഷന് അർഹതയുണ്ട്.
28 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഡോസിന് യോഗ്യത ലഭിക്കൂ. ചില കോവിഡ് വാക്സിനേഷൻ സെന്ററുകളെ (സിവിസി) 15-18 പ്രായക്കാർക്കായി മാത്രം പ്രയോജനപ്പെടുത്താനാകും എന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്., അത് സംബന്ധിച്ച വിവരങ്ങൾ കോവിൻ പോർട്ടലിൽ പ്രദർശിപ്പിക്കണം. 15-18 പ്രായ വിഭാഗത്തിന് പുറമെ മറ്റു വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെപ്പ് സേവനം നൽകാൻ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ , 15-18 പ്രായക്കാർക്കു വേണ്ടി പ്രത്യേക വരിയും, വാക്സിൻ നൽകാനായി പ്രത്യേകം ആരോഗ്യ വിദഗ്ധരെയും സജ്ജമാക്കണം എന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചതായും കേന്ദ്രം വ്യക്തമാക്കി.മുൻകരുതലായി 3-ാം ഡോസ് നൽകുന്നത് 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.