കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തില്‍ ശുഭസൂചന; ദിവസേന കുത്തിവയ്പ്പുകള്‍ ഉയരുന്നു, പുതിയ കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ രണ്ടാം കൊവിഡ് നിലനില്‍ക്കുമ്പോഴും രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം വീണ്ടെടുക്കുമ്പോള്‍ ഇത് പ്രോത്സാഹജനകമായ ഒരു കാര്യമാണ്. മേയ് 23ന് ഇന്ത്യ 10.47 ലക്ഷം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ ഇത് മേയ് 27 ആകുമ്പോഴേക്കും മൂന്നിരട്ടിയില്‍ അധികമായി 20.24 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

covid

മേയ് മാസത്തെ വാക്‌സിനേഷന്‍ ദൗത്യത്തിന് കൃത്യമായ ശൈലയില്ലെന്ന് വേണം പറയാന്‍. മേയ് 1ന് ഇന്ത്യ 18.26 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ അടുത്ത ദിവസം ഇത് 3.82 ലക്ഷമായി കുറഞ്ഞു. അതിന് ശേഷം പ്രതിദിനം ഏഴ് മുതല്‍ 25 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്.

വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ളാറ്റ്; അത് മണിക്കുട്ടന് കിട്ടട്ടെ; വോട്ടഭ്യർത്ഥിച്ച് കിഷോർവാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ളാറ്റ്; അത് മണിക്കുട്ടന് കിട്ടട്ടെ; വോട്ടഭ്യർത്ഥിച്ച് കിഷോർ

എന്നാല്‍ മേയ് 20 മുതല്‍ സ്ഥിതി ഗതികള്‍ കുറച്ചുകൂടി മെച്ചപ്പെട്ടു. അന്നത്തെ ദിവസം രാജ്യം 48.69 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ covid19india.org എന്ന വെബ് സൈറ്റിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഈ നമ്പര്‍ മെയ് 21 ന് 14.93 ലക്ഷമായി കുറഞ്ഞു, അതിനുശേഷം ഇത് വീണ്ടും ഉയരാന്‍ തുടങ്ങിയെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

''എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു? കഷ്ട്ടം..'' രജിത് കുമാറിനോട് ചോദ്യവുമായി ദയ അശ്വതി''എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു? കഷ്ട്ടം..'' രജിത് കുമാറിനോട് ചോദ്യവുമായി ദയ അശ്വതി

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

അതേ സമയം, മേയ് 22ന് 16.31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ മേയ് 23ന് ഇത് 10.47 ലക്ഷമായി കുറഞ്ഞു. മേയ് 24ന് 24.87 ലക്ഷമായി ഉയരുന്നതിന് മുന്നോടിയാണിത്. എന്നാല്‍ മേയ് 25ന് ശേഷം വാക്‌സിന്‍ ലഭിക്കുന്നവരുടെ എണ്ണം ക്രമാധീതമായി ഉയരുകയാണ്. മേയ് 27 ആയതോടെ ഒരു ദിവസം 20.24 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മെയ് 27 വരെ ഇന്ത്യ 20.57 കോടി വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.

നേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻനേതാക്കൾക്കിടയിൽ സ്വാധീനമില്ല..അധ്യക്ഷ കസേര ഉറപ്പിക്കാൻ പുതിയ തന്ത്രം പയറ്റാൻ കെ സുധാകരൻ

ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

English summary
India's Covid 19 Vaccination: Vaccines administered in India has improved significantly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X