Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ വിതരണം 90.79 കോടി പിന്നിട്ടു..രോഗമുക്തി നിരക്ക് നിലവിൽ 97.89 ശതമാനം

ദില്ലി; രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 90.79 കോടി ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 88,05,668 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,46,176 ഡോസ് വാക്സിനാണ് നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,718 പേരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,31,21,247 ആയി.ദേശീയ രോഗമുക്തി നിരക്ക് 97.89 ശതമാനം ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ 99-ാം ദിവസവും 50,000 ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,799 പേർക്കാണ്.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,64,458 പേരാണ്. കഴിഞ്ഞ 200 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.78 ശതമാനമാണ്.അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 4,48,997 ആയി. ഇന്നലെ മാത്രം 180 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

covid

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,91,676 പരിശോധനകൾ നടത്തി. ആകെ 57.42 കോടിയിലേറെ (57,42,52,400) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.63 ശതമാനമാണ്. കഴിഞ്ഞ 101 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.10 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 35 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 118-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 89.89 കോടിയിലധികം (89,89,83,265) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 5.67 കോടിയിലധികം (5,67,37,905) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലും കൊവിഡ് കേസികൾ കുറയുകയാണ്. ഞായറാഴ്ച 12,297 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി. ഇനി 1,37,043 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 45,57,199 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    അതേസമയം കൊവിഡ് മൂന്നാം തരംഗം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഉത്സവ സീസണാണ് വരാനിരിക്കുന്നത് എന്നതിനാൽ ജനങ്ങൾ കൂട്ടായ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. അവധിക്കാലത്ത് കൊവിഡ് കേസുകൾ കൂടുതൽ ഉയരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകി. ഗണിതശാസ്ത്ര മാതൃകയെ അടിസ്ഥാനമാക്കി ബൽറാം ഭാർഘവും ഡോ. ​​സമീർ പാണ്ഡയും ഉൾപ്പെടെ ഐസിഎംആറിലെ ഉന്നത ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. കേസുകളിൽ 47 ശതമാനം വർധന ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ രണ്ടാഴ്ച മുൻപ് തന്നെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി.

    മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    അതിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായം വിതരണം ചെയ്യുന്നതിൽ സുപ്രീം കോടതി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. മരണസർട്ടിഫിക്കറ്റിൽ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+