2026 ല്‍ രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി 24 ലക്ഷം കോടി രൂപയായി വർധിപ്പിക്കും: മന്ത്രി

ബംഗളുരു: 2025-26 ആകുമ്പോൾ രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി 24 ലക്ഷം കോടി രൂപയായി വർധിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്ത് ലക്ഷം തൊഴിലവസരങ്ങൾ ഇതിലൂടെ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ന്യൂ ഇന്ത്യ ഫോർ യംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ ഗവൺമെന്റ് ശ്രീകൃഷ്ണ രാജേന്ദ്ര സിൽവർ ജൂബിലി ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്‌കെഎസ്‌ജെടിഐ) വിദ്യാർത്ഥികളുമായി ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ആധുനിക ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുന്ന ദിനം സാന്ദർഭികമായി പ്രമുഖ കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ (അപ്പു) ജന്മദിനം കൂടി ആയതിനെ അനുസ്മരിച്ചു കൊണ്ട് ഈ ദിവസം "സ്‌പൂർതി ദിന" (പ്രചോദന ദിനം ) മായി ആചരിക്കപ്പെടുന്നത് ഏറെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 ന് മുമ്പും നരേന്ദ്ര മോദി ജി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 ന് ശേഷവും ശേഷവും എന്ന രീതിയിൽ ഇന്ത്യയെ താരതമ്യം ചെയ്തുകൊണ്ട് "രാജ്യം ഇന്ന് ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. അതിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കാലഘട്ടവും ഇതാണ്. ഇന്നത്തെ വിദ്യാർഥികൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ "ഏറ്റവും ഭാഗ്യമുള്ള തലമുറ" യാണെന്ന് അദ്ദേഹം പറഞ്ഞു.
2025-26 ആകുമ്പോഴേക്കും രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി 24 ലക്ഷം കോടി രൂപയായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇത് പത്ത് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും, കഴിഞ്ഞ എട്ട് വർഷത്തെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള സ്‌ഥിതിവിവരക്കണക്കുകൾ നൽകിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ഇന്ന്, യുവ ഇന്ത്യക്കാരാണ് ഇന്ത്യയുടെ ടെക്കാഡിൽ (സാങ്കേതികതയിലൂന്നിയ ദശകം ) രാജ്യ പുരോഗതിയെ മുന്നോട്ടു നയിക്കുന്നത്. 110 യൂണികോണുകൾ ഉൾപ്പെടെ 90,000-ലധികം സ്റ്റാർട്ടപ്പുകൾ ഇന്നുണ്ട്. അതിൽ യുവ ഇന്ത്യക്കാർ വലിയ പങ്കുവഹിക്കുന്നു. അവരുടെ കഠിനാധ്വാനവും പ്രയത്നവും കൊണ്ടാണ് അവർ വിജയം നേടിയത്, അല്ലാതെ ഏതെങ്കിലും ബന്ധങ്ങളോ പേരിന്റെ പെരുമയോ കൊണ്ടല്ല, "അദ്ദേഹം പറഞ്ഞു.
പ്രവർത്തനരഹിതമായ ഒരു ജനാധിപത്യത്തിന്റെയും ഭരണത്തിന്റെയും പഴയ കാലം ഇന്ന് പ്രവർത്തനക്ഷമതയുള്ള ജനാധിപത്യത്തിലേക്കും ഭരണത്തിന്റെ കുറച്ചു മാത്രം ഇടപെടലുകളിലേക്കും മാറിയിരിക്കുന്നു . അതിനു നമ്മൾ പ്രധാനമന്ത്രിയോട് ഏറെ കടപ്പെട്ടിരിക്കുന്നു," അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. തുടർന്ന് മന്ത്രി അവരുമായി ഒരു തുറന്ന ചർച്ചയിൽ പങ്കെടുത്തു. നൈപുണ്യ വികസനം , ഗവേഷണം ഇന്നൊവേഷൻ ആവാസവ്യവസ്‌ഥ , രാജ്യത്ത് ലഭ്യമായ സംരംഭക അവസരങ്ങൾ തുടങ്ങി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി സമീപകാലത്ത് നടന്ന കൂടിക്കാഴ്ച വരെയുള്ള അവരുടെ വൈവിധ്യമാർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.
താൻ ഇടയ്ക്കിടെ പരാമർശിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരേ ലക്ഷ്യത്തോടെ യോജിച്ച് പ്രവർത്തിച്ചാൽ, സാമ്പത്തിക വികസനത്തിന്റെ വേഗത വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു ട്രെയിനിലെന്നപോലെ, കൂടുതൽ വേഗതയും കുതിപ്പും കൈവരിക്കാൻ നിങ്ങൾ കൂടുതൽ കുതിരശക്തി ഉപയോഗിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങളും കേന്ദ്രവും പങ്കിടുന്ന ഒരു പൊതു ലക്ഷ്യമുണ്ടെങ്കിൽ, കൂടുതൽ സാമ്പത്തിക അവസരങ്ങളും വികസനവും ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധിയെത്തുടർന്ന് സ്റ്റാർട്ടപ്പുകളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ ഇന്ത്യൻ ഗവൺമെന്റിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന്, "മറ്റേതൊരു രാജ്യത്തെ ബാങ്കിംഗ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടേത് കൂടുതൽ പ്രതിരോധശേഷിയുള്ളതും ശക്തവുമാണ്. അതിനാൽ സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ബാങ്കിംഗ് പങ്കാളികളായി ഇന്ത്യൻ ബാങ്കുകളെ തിരഞ്ഞെടുക്കണം".- എന്നായിരുന്നു മന്ത്രിയുടെ മറുപടി












Click it and Unblock the Notifications