കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലിംഗക്കാരില്‍ നിന്നും ഇന്ത്യയിലെ ആദ്യ വാര്‍ത്താ അവതാരക

  • By Gokul
Google Oneindia Malayalam News

കൊയമ്പത്തൂര്‍: ഒരു കാലത്ത് സമൂഹം അകറ്റി നിര്‍ത്തിയിരുന്ന മൂന്നാം ലിംഗക്കാര്‍ അഥവാ ട്രാന്‍സ്‌ജെന്‍ഡര്‍ ഇപ്പോള്‍ എല്ലാ രംഗത്തും മാറ്റു തെളിയിക്കുകയാണ്. കൊയമ്പത്തൂര്‍ ആസ്ഥാനമായ ഒരു ചാനലില്‍ വാര്‍ത്താ അവതാരകയുടെ ജോലിയുമായി ശ്രദ്ധേയയാവുകയാണ് ട്രാന്‍സ് ജെന്‍ഡര്‍ പത്മിനി. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരക എന്ന പേര് ഇനി പത്മിനിക്ക് സ്വന്തമാണ്.

ലോട്ടസ് ന്യൂസ് എന്ന ചാനലിലാണ് ഓഗസ്റ്റ് 15ന് വൈകുന്നേരം 7 മണിക്ക് പത്മിനി വാര്‍ത്താ അവതാരകയായി പ്രവേശിച്ചത്. ഇതാദ്യമായല്ല പത്മിനി ക്യാമറയ്ക്ക് മുഖം കാണിക്കുന്നത്. ഇവര്‍ ഏതാനും തമിഴ് സീരിയലുകളില്‍ വേഷം ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ചാനല്‍ അവതാരകയായി പരീക്ഷിച്ചത്.

transgende

പുതിയ ജോലി തന്റെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പത്മനി പറയുന്നു. സമൂഹത്തില്‍ നിന്നും തഴയപ്പെടുന്ന മൂന്നാം ലിംഗക്കാര്‍ക്ക് തന്റെ ജീവിതം വഴികാട്ടിയാകുകയാണെങ്കില്‍ സന്തോഷം ഇരട്ടിക്കുമെന്ന് അവര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ 13 ാം വയസില്‍ തന്നെ പത്മനിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചിരുന്നു. സ്വര്‍ണപ്പണിക്കാരനായ പ്രകാശിന്റെ സംരക്ഷണയിലാണ് പിന്നീട് പത്മിനിയുടെ വളര്‍ച്ച. പഠനത്തില്‍ മികവുകാട്ടിയ പത്മിനി ഓപ്പണ്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഐഎഎസ് എഴുതണമെന്നായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തികസ്ഥിതിമൂലം ഉപേക്ഷിച്ചു. നൃത്ത പരിപാടികളിലും മൂന്നാം ലിംഗക്കാര്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ജീവിത പങ്കാളികൂടിയായ പ്രകാശിനൊപ്പം സജീവമാണ് ഇപ്പോള്‍ പത്മനി.

English summary
India's first transgender news anchor Lotus News in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X