'ഇന്ത്യ ഇനി വേറെ ലെവല്‍'; ആളില്ലാ വിമാനത്തിന് വിജയ പറക്കല്‍, സുപ്രധാന നാഴികക്കല്ല്
ബംഗളൂരു: ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലവിമാനത്തിന്റെ ആദ്യ പറക്കല്‍ വിജയം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ആദ്യ പറക്കല്‍ വിജയകരമായി നടത്തിയത്.
ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്ന് ഓട്ടോണമസ് ഫ്‌ളൈയിംഗ് വിംഗ് ടെക്‌നോളജി ഡെമോണ്‍സ്ട്രേറ്ററിന്റെ കന്നി പറക്കല്‍ ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡി ആര്‍ ഡി ഒ അധികൃതര്‍ പറഞ്ഞു. ആളില്ലാ യുദ്ധവിമാനം വികസിപ്പിക്കുന്നതിലെ വന്‍ വിജയമാണിതെന്നും ഡി ആര്‍ ഡി ഒ വ്യക്തമാക്കി.

പൂര്‍ണ്ണമായും ഓട്ടോണമസ് മോഡില്‍ പ്രവര്‍ത്തിക്കുന്ന വിമാനം, ടേക്ക് ഓഫ്, വേ പോയിന്റ് നാവിഗേഷന്‍, സുഗമമായ ടച്ച്ഡൗണ്‍ എന്നിവയുള്‍പ്പെടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവച്ചു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസനത്തിനായുള്ള നിര്‍ണായക സാങ്കേതികവിദ്യകള്‍ തെളിയിക്കുന്ന കാര്യത്തില്‍ ഈ വിമാനം ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തും. ഇത്തരം തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളില്‍ ഇന്ത്യ സ്വയം ആശ്രയിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.
ഡി ആര്‍ ഡി ഒയുടെ കീഴിലുള്ള പ്രമുഖ ഗവേഷണ ലബോറട്ടറിയായ ബെംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ( എ ഡി ഇ ) ആണ് ആളില്ലാ വിമാനം രൂപകല്‍പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തത്. ചെറിയ ടര്‍ബോഫാന്‍ എന്‍ജിനാണ് ഈ വിമാനത്തിന് കരുത്തേകുന്നത്. വിമാനത്തിന് ഉപയോഗിക്കുന്ന എയര്‍ഫ്രെയിം, അണ്ടര്‍കാരിയേജ്, ഫ്‌ലൈറ്റ് കണ്‍ട്രോള്‍, ഏവിയോണിക്‌സ് സംവിധാനങ്ങള്‍ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡി ആര്‍ ഡി ഒയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.












Click it and Unblock the Notifications