കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ തൊഴിലില്ലായ്മ കുതിക്കുന്നു... 7.78 ശതമാനം, 4 മാസത്തിനിടയില്‍ റെക്കോര്‍ഡ് നിരക്ക്!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 7.78 ശതമാനമാണ് ഫെബ്രുവരിയിലെ തൊഴിലില്ലായ്മയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത്.

1

ആഗോളതലത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഇന്ത്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ അവസാന മൂന്ന് മാസങ്ങല്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു രാജ്യത്തെ വളര്‍ച്ചാ നിരക്ക്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയില്‍ 7.37 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഇത് 5.97 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളില്‍ ഇത് 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

കൊറോണ വൈറസ് രാജ്യത്തെ കയറ്റുമതിയിലും വിതരണ ശൃംഖലയിലും ഏല്‍പിച്ച ആഘാതത്തിനിടയിലാണ് തൊഴിലില്ലായ്മ നിരക്കിനെ കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഉല്‍പാദന മേഖലയുടെ പ്രവര്‍ത്തനം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് താഴേക്ക് വന്നു. 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് മേഖലയിലെ പ്രതിസന്ധി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയുടെ വലിയൊരു ഭാഗം സ്തംഭിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറ്റു രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. വൈറസിനെ തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൂവായിരത്തിലേറെ പേരാണ് വൈറസിനെ തുടര്‍ന്ന് ലോകമെമ്പാടുമായി കൊല്ലപ്പെട്ടത്.

English summary
india's jobless rate rises to 7.78 percentage cmie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X