കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മൂന്നായി ഉയര്‍ന്നു; ബിജെപി 11 ആയി താഴ്ന്നു... ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഇങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ചതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ബിജെപിയുടേത് 11 ആയി കുറയുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു ഗുജറാത്തും ഹിമാചല്‍ പ്രദേശും. രണ്ടിടത്തും അധികാരം തുടരുമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും ഹിമാചലില്‍ കോണ്‍ഗ്രസ് പിന്നീട് ഇടിച്ചുകയറുന്നതാണ് കണ്ടത്.

കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ എഎപിയുണ്ട് എന്നതാണ് മറ്റൊരു കാര്യം. എഎപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടാണ്. ഗുജറാത്തിലെ ഫലം വന്നതോടെ എഎപി ദേശീയ പാര്‍ട്ടിയായി മാറുകയും ചെയ്തു. രസകരമായ വിവരങ്ങള്‍ ഇങ്ങനെ...

1

രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഈ ഗണത്തിലേക്കാണ് ഹിമാചല്‍ പ്രദേശും എത്തിയിരിക്കുന്നത്. നേരത്തെ മധ്യപ്രദേശിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് ഭരണം പിടിച്ചിരുന്നു എങ്കിലും ബിജെപി അട്ടിമറി നടത്തുകയായിരുന്നു. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ ഭരണം ബിജെപിക്ക് കിട്ടി.

2

ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുന്നണിയിലുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലുണ്ടെങ്കിലും കോണ്‍ഗ്രസിന് മന്ത്രിയില്ല. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് 40 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം പിന്നിട്ട് അഞ്ച് സീറ്റ് മാത്രം അധികം. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യത കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

3

ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആണ്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, അസം, ഉത്തരാഖണ്ഡ്, ഹരിയാന, ഗോവ, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി തനിച്ച് ഭരിക്കുന്നു. മഹാരാഷ്ട്ര, സിക്കിം, മിസോറാം, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളില്‍ ബിജെപി ഭരണമുന്നണിയിലുണ്ട്. മഹാരാഷ്ട്ര ഫലത്തില്‍ ബിജെപി തന്നെയാണ് ഭരിക്കുന്നത്.

4

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഭരണത്തില്‍. കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം, തമിഴ്‌നാട്ടില്‍ ഡിഎംകെ, ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ്, ഒഡീഷയില്‍ ബിജെഡി, ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും ഭരിക്കുന്നു. ഇനി രാജ്യം തിരഞ്ഞെടുപ്പുകളുടെ ആരവത്തിലേക്കാണ് വരുന്നത്. നിരവധി സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

5

കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം. കൂടാതെ, തെലങ്കാന, മേഘാലയ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. തൊട്ടുപിന്നാലെ 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും.

കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം ഇതാണ്; സിദ്ധരാമയ്യ പറയുന്നു... കര്‍ണാടകയില്‍ പാട്ടുംപാടി ജയിക്കുംകോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം ഇതാണ്; സിദ്ധരാമയ്യ പറയുന്നു... കര്‍ണാടകയില്‍ പാട്ടുംപാടി ജയിക്കും

6

ആന്ധ്ര, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും. തെലങ്കാനയിലും ഇതേ വേളയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെലങ്കാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതോടെയാണ് മാറ്റം വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് അഗ്നിപരീക്ഷയാണ്.

ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍

English summary
India's Political Map Details Here; BJP Ruled State Number Fall to 11, Congress Ruled State Rise to 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X