Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ വിഷയത്തില്‍ ചൈനക്ക് ഇന്ത്യയുടെ മറുപടി: ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല, താക്കീത് പാകിസ്താന്

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്താനോട് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ. കശ്മീരിലെ സ്ഥിതിഗതികള്‍ അടുത്ത് വീക്ഷിച്ച് വരികയാണെന്നും പാകിസ്താനെ പിന്തുണക്കുന്നുവെന്നുമാണ് ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പറഞ്ഞത്. ഇതോടെയാണ് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് മറ്റ് രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തുന്നത് എല്ലാ രാജ്യങ്ങളുടേയും താല്‍പ്പര്യമായിരിക്കുമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ആഗസ്റ്റ് അ‍ഞ്ചിന് ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുതല്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെ ചൈന സന്ദര്‍ശിച്ച പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി വിഷയം ഐക്യരാഷ്ട്രസഭയിലുന്നയിക്കാന്‍ ചൈനീസ് പിന്തുണ തേടിയിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യന്‍ നിലപാടിനെയാണ് അമേരിക്കയും ബ്രിട്ടനും സൗദിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചത്.

ആഭ്യന്തരത്തില്‍ കൈവെക്കരുത്...

ആഭ്യന്തരത്തില്‍ കൈവെക്കരുത്...


ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്ടതായും ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം പരിഗണിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് സുസ്ഥിരമാണെന്നും ചൈനയ്ക്കും ഇന്ത്യന്‍ നിലപാടിനെക്കുറിച്ച് കൃത്യമായ അവബോധമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് പ്രതികരിക്കാനുള്ളതല്ലെന്നും അദ്ദേഹം കട്ടിച്ചേര്‍ത്തു.

 തോല്‍വി സമ്മതിച്ചു

തോല്‍വി സമ്മതിച്ചു

ചൈന പാകിസ്താന്റെ ​എക്കാലത്തേയും സുഹൃത്താണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്നതെന്ന് പാകിസ്താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ പിന്തുണക്കുന്നുവെന്നും ചൈന പ്രതികരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനുള്ള പാക് നീക്കം വേണ്ടത്ര ഫലവത്തായിരുന്നില്ല. കശ്മീര്‍ വിഷയത്തില്‍ ലോകനേതാക്കളില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ പാകിസ്താന് കഴിഞ്ഞില്ലെന്ന് പാക് പ്രധാനമന്ത്രി തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

പിന്തുണ പാകിസ്താന്?

പിന്തുണ പാകിസ്താന്?

കശ്മീരിലെ സ്ഥിതിഗതികള്‍ അടുത്തു നിന്ന് വീക്ഷിച്ച് വരികയാണ്. എന്നാല്‍ കാതലായ പ്രശ്നങ്ങളില്‍ പാകിസ്താനെ പിന്തുണക്കുമെന്നാണ് ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക ചൈനീസ് വാര്‍ത്താ ഏജന്‍സി ഷിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ തെറ്റാണെന്നും ശരിയേതാണെന്നും മനസ്സിലായിക്കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് നേതാക്കളെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഷിന്‍ഹ്വായാണ് ഇക്കാര്യം അറിയിച്ചത്.

 മോദി- ഷി ജിന്‍ പിങ്ങ് കൂടിക്കാഴ്ച

മോദി- ഷി ജിന്‍ പിങ്ങ് കൂടിക്കാഴ്ച

ഒക്ടോബര്‍ 11,12 തിയ്യതികളിലായി ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും തമ്മിലുള്ള അനൗദ്യോഗിക ഉച്ചകോടി നടക്കാനിരിക്കെ ചൈനയുടെ പ്രതികരണം വിഷമകരമാണ്. ചെന്നൈയിലാണ് മോദി- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടക്കുന്നത്.
ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് പുറമേ പ്രാദേശീകമായും ആഗോളതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+