Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുംനട്ട് മോദി...

ദില്ലി: ക്ഷേത്രങ്ങളില്‍ വഴിപാടായും സംഭാവനയായും കിട്ടിയ സ്വര്‍ണവും, പരമ്പരാഗാത നിധികളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ എങ്ങനെയിരിക്കും? രാജ്യത്തെ ഹിന്ദു മതവിശവാസികള്‍ അത് അംഗീകരിക്കുമോ? ഇതെല്ലാം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്.

എന്നാല്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണ സ്വത്തുക്കളുടെ മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കണ്ണുണ്ടെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണം സ്വീകരിച്ച് ക്ഷേത്രങ്ങള്‍ക്ക് അതിന്റെ പലിശ കൊടുക്കാനാണത്രെ പദ്ധതി.

മൂവായരം ടണ്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. അത് അമേരിക്കയിലെ ഫോര്‍ട്ട് നോക്‌സിലെ സ്വര്‍ണ കരുതലിന്റെ മൂന്നില്‍ രണ്ട് ഭാഗത്തേക്കള്‍ അധികം വരും. അങ്ങനെ മോദി ക്ഷേത്രങ്ങളിലെ സ്വര്‍ണം എടുത്താല്‍ നമ്മുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയും സ്വര്‍ണമൊക്കെ പോകുമോ?

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യം ഏതാണ് 1.25 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇത് സര്‍ക്കാരിന് കിട്ടിയാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ എത്രത്തോളം മെച്ചപ്പെടുത്തും!

 ഗുരുവായൂര്‍ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രം

കേരളത്തില്‍ ഏറ്റവും അധികം ഭക്തര്‍ വരുന്ന കേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ഇവിടേയും വഴിപാടിയ തന്നെ കിട്ടിയിട്ടുണ്ടാകും.

 ശബരിമല

ശബരിമല

ദക്ഷിണേന്ത്യയിലെ തന്റെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടേയും സ്വര്‍ണം വഴിപാടായി കിട്ടുന്നത് വലിയ തോതിലാണ്.

സിദ്ധി വിനായക ക്ഷേത്രം

സിദ്ധി വിനായക ക്ഷേത്രം

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രവും ഏറ്റവും അധികം സ്വര്‍ണം വഴിപാടായി കിട്ടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. നാനൂറ് കോടിയലധികം രൂപയുടെ സ്വര്‍ണം ഇവിടെ ഉണ്ട്.

ലക്ഷ്യം സാമ്പത്തിക സുരക്ഷ

ലക്ഷ്യം സാമ്പത്തിക സുരക്ഷ

രാജ്യം സ്വര്‍ണം ഇറക്കുമതിക്കായി വര്‍ഷം തോറും കോടിക്കണിക്കിന് വിദേശ നാണ്യം ആണ് ഉപയോഗിക്കുന്നത്. ഇത് പരിഹരിക്കാന്‍ സ്വര്‍ണം ഏറ്റെടുക്കുന്നതോടെ കഴിയും.

ബാങ്ക് വഴി

ബാങ്ക് വഴി

ബാങ്കുകളില്‍ സ്വര്‍ണം നിക്ഷേപിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ നല്‍കും.

വഴിപാട് സ്വര്‍ണം

വഴിപാട് സ്വര്‍ണം

ഇങ്ങനെ കിട്ടുന്ന സ്വര്‍ണം രാജ്യത്തെ സ്വര്‍ണം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അപ്പോള്‍ സ്വര്‍ണ ഇറക്കുമതി ഒരു പരിധിവരെ കുറക്കാനാകും.

വീടുകളിലെ സ്വര്‍ണം

വീടുകളിലെ സ്വര്‍ണം

രാജ്യത്തെ വീടുകളില്‍ മാത്രം ഏതാണ്ട് 17,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്. ഈ സ്വര്‍ണവും നല്ല പലിശ നല്‍കി ബാങ്കുകളില്‍ നിക്ഷേപമാക്കുന്ന പദ്ധതിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരിക്കല്‍ പാളിയ പദ്ധതി

ഒരിക്കല്‍ പാളിയ പദ്ധതി

ഇത്തരമൊരു പദ്ധതി 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ തുച്ഛമായ പലിശയാണ് ബാങ്കുകള്‍ നല്‍കിയിരുന്നത്. അതോടെ പദ്ധതി പാളിപ്പോയി.

എതിര്‍പ്പ് ഉറപ്പാണ്

എതിര്‍പ്പ് ഉറപ്പാണ്

വഴിപാടായി നല്‍കുന്ന സ്വര്‍ണം ക്ഷേത്രത്തിനല്ല, ദൈവത്തിനാണ്. അതുകൊണ്ട് ആ സ്വര്‍ണം ഉരുക്കി ആഭരണം ഉണ്ടക്കാന്‍ സമ്മതിക്കില്ലെന്ന് ചില ഭക്തര്‍ ഇപ്പോള്‍ തന്നെ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+