കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മ പാക്കിസ്ഥാനിലേക്ക്; പാക്കിസ്ഥാന്‍ വിസ അനുവദിക്കുമോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഓഫീസര്‍ കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മ മകനെ കാണാന്‍ പാക്കിസ്ഥാനിലേക്ക്. ഇതനായി ഇവര്‍ സമര്‍പ്പിച്ച വിസ അപേക്ഷ പരിഗണനയിലാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചതോടെ മകനെ കാണാമെന്ന പ്രതീക്ഷയിലാണ് അമ്മ.

കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മയുടെ വിസ അപേക്ഷ പരിഗണനയിലാണെന്ന് വിദേശകാര്യമന്ത്രാലയും വക്താവ് നഫീസ് സക്കറിയ ആണ് അറിയിച്ചത്. അതേസമയം, എപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് അമ്മ വിസയ്ക്ക് അപേക്ഷിച്ചത്.

kulbhushan

മകനുവേണ്ടി ഇവര്‍ ദയാഹര്‍ജിയും പാക്കിസ്ഥാന്‍ സര്‍ക്കാരിന് കൈമാറി. ഇവരുടെ വിസയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാന്‍ വിദേശകാര്യ വകുപ്പ് മേധാവി സര്‍താജ് അസീസിന് കത്തു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.

നേരത്തെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞിരുന്നു. അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശം അനുസരിക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്.


English summary
India’s visa request for Kulbhushan Jadhav’s mother under consideration, says Pakistan
Please Wait while comments are loading...