കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; അതിർത്തിയിൽ സംഘർഷത്തിന് കാരണക്കായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ചൈന. ഇന്ത്യൻ മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളും പ്രശ്നങ്ങൾ ചർച്ചയിലൂടെ സമാധാനമായി പരിഹരിക്കാൻ തിരുമാനമെുത്തതായും വാങ് യി പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യയാണ് പ്രകോപനം നടത്തുന്നതതെന്നാണ് ചൈനയുടെ നിലപാട്. തിങ്കാഴ്ച ഗാൽവൻ പ്രദേശത്ത് ഏറ്റുമുട്ടലിന് ശേഷം ചൊവ്വാഴ്ചയും ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് പ്രകോപനം നടത്തിയതായി ചൈന ആരോപിച്ചിരുന്നു. അതിനിടെ സംഘർഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യമന്ത്രിയുമാണ് ചർച്ച നടത്തിയത്. ഇരുവരും ടെലിഫോണിലൂടെയാണ് ബന്ധപ്പെട്ടത്.

Recommended Video

cmsvideo
The Clash In Ladakh Began Over A Tent Being Removed | Oneindia Malayalam
indo-china-clas

അതിർത്തിയിൽ കൂടുതൽ പ്രകോപനങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ ഇരുരാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും പകരം ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും അനുസരിച്ച് സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.

നേരത്തേ അതിർത്തിയിൽ കൂടുതൽ സംഘർഷങ്ങൾ ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതി ശാന്തവും നിയന്ത്രണവിധേയവുമാണ്.പ്രകോപനപരാമയ നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകണം. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ജിയാൻ പറഞ്ഞിരുന്നു.

അതേസമയം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. അയൽരാജ്യങ്ങളുമായി സൗഹൃദം കാത്ത് സൂക്ഷിക്കാൻ നമ്മുടെ രാജ്യം ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്ന് കയറ്റം വേണ്ടെന്നും മോദി വ്യക്തമാക്കി.

" 'വീട്ടിൽ കയറി അടിക്കുന്നത്' ചൈനയ്ക്കെതിരെ പറ്റില്ലേ, വീമ്പ് പാകിസ്താനെതിരെ മാത്രമാണോ"

ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസംഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

 ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത് ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത്

English summary
India to severely punish those responsible for conflict says china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X