ശ്വസിച്ച് മരിച്ച് ഇന്ത്യ!!ശ്വസിക്കാതെ ജീവിക്കാനുള്ള വഴി കണ്ടെത്തേണ്ടി വരും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വായു മലിനീകരണം മൂലമുളള പ്രശ്‌നങ്ങളുടെ ഭീകര അവസ്ഥ കഴിഞ്ഞ ദീപാവലിക്കു ശേഷം കണ്ടിരുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ വിഷമയമായ പുക അന്തരീക്ഷത്തില്‍ തങ്ങി നിന്നത് ദിവസങ്ങളോളമായിരുന്നു. മഞ്ഞും പുകയും മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ദിവസങ്ങളോളമാണ് തളളിനീക്കിയത്.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് അതിനെക്കാളും ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഓസോണ്‍ മലിനീകരണം ഏറെയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ് ഇന്ത്യ. ഓസോണ്‍ മലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് 2015ല്‍ 2.54 ലക്ഷം പോരാണ് മരിച്ചതെന്നാണ് വിവരങ്ങള്‍.

air pollusion

ഓസോണ്‍ മലിനീകരണം ഏറെയുളള രാജ്യങ്ങളില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിലായി ഇന്ത്യയും ഉണ്ട്. രണ്ട് രാജ്യങ്ങളിലും ഓസോണ്‍ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം ലോകത്ത് ഓസോണ്‍ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണത്തിന്റെ പകുതിയാണ്.

ഇന്ത്യയില്‍ ഓസോണ്‍ മലിനീകരണം മൂലം ഉണ്ടാകുന്ന അകാലമരണം ബംഗ്ലാദേശിനെക്കാള്‍ 13 മടങ്ങും പാകിസ്ഥാനെക്കാള്‍ 21 മടങ്ങുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ജനതയില്‍ 92 ശതമാനം പേരും ജീവിക്കുന്നത് വായുമലിനീകരണം ഏറെയുള്ള പ്രദേശങ്ങളിലാണെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ദേശീയ തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണെന്നും വ്യക്തമാക്കുന്നു.

English summary
India accounts for the highest number of premature deaths due to ozone pollution.
Please Wait while comments are loading...