ഗുജറാത്തില്‍ താമര തന്നെ.. ഇന്ത്യ ടിവി സര്‍വ്വേ പ്രവചനത്തില്‍ ബിജെപി മുന്നില്‍!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് മുന്നറ്റവും പലവിധ പ്രതിഷേധങ്ങളും മറികടന്ന് ബി ജെ പി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തും എന്നാണ് ഇന്ത്യ ടി വി - വി എം ആര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നത്.

സര്‍വ്വേ ഫലം വിശ്വസിക്കാമെങ്കില്‍ ഗുജറാത്തില്‍ ബി ജെ പിക്ക് വെല്ലുവിളികളില്ല. ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. 18ന് ഫലമറിയാം. മൊത്തമുള്ള 182 നിയമസഭാ സീറ്റുകളില്‍ 111എണ്ണം ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് 68 സീറ്റ് കിട്ടാനാണ് സാധ്യത. മൂന്നു സീറ്റ് മറ്റുള്ളവര്‍ കൊണ്ടു പോകും.

BJP

നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഭൗതികസൗകര്യങ്ങളുടെ വികസനവും ഒരു ഭാഗത്തും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ മറുഭാഗത്തും മാറ്റുരയ്ക്കുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
india-tv-vmr-opinion-poll-on-gujarat-elections-bjp-may-win-30-34-seats

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്