കോവിഡ് രോഗലക്ഷണങ്ങള്‍ മാറുന്നു.... രുചി നഷ്ടം, പെട്ടെന്നുള്ള വാസന നഷ്ടം, ഒപ്പം 9 ലക്ഷണങ്ങള്‍!!
ദില്ലി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞ് കുതിക്കുകയാണ്. ഇതിനിടെ രോഗലക്ഷണങ്ങളുടെ എണ്ണത്തിലും മാറ്റം വന്നിരിക്കുകയാണ്. പെട്ടെന്നുണ്ടാവുന്ന വാസന നഷ്ടം, രുചി അറിയാനുള്ള നഷ്ടം എന്നിവ കൊറോണവൈറസിന്റെ ലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് ഒമ്പത് ലക്ഷണങ്ങളും ഇതോടൊപ്പമുണ്ട്. പനി, ചുമ, തളര്‍ച്ച, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കഫം തുപ്പുക, പേശിവേദന, തൊണ്ടവരള്‍ച്ച, ജലദോഷം, അതിസാരം എന്നിവയും രോഗലക്ഷണങ്ങളുടെ പട്ടികയിലുണ്ട്. കോവിഡ് ബാധിച്ച രോഗികളില്‍ വാസന നഷ്ടം, രുചി തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവ സാധാരണ കാണപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.

രോഗികളെ വേഗം കണ്ടെത്തുന്നതിന് ഈ രണ്ട് ലക്ഷണങ്ങളെയും നേരത്തെ തന്നെ പല രാജ്യങ്ങളും ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവരെ വേഗം തന്നെ ഐസൊലേഷനിലും പ്രവേശിപ്പിച്ചിരുന്നു. ബ്രിട്ടന്‍ അനോസ്മിയ രോഗലക്ഷണമുള്ളവര്‍ക്ക് വരെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് ശ്വസന കാര്യത്തിലെ മാറ്റങ്ങളെ തുടര്‍ന്നാണ് ഉണ്ടാവുക. എന്നാല്‍ കൊറോണവൈറസ് കാരണം സ്ഥിരമായി ഈ പ്രശ്‌നങ്ങളെ നിലനിര്‍ത്തില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ തന്നെ ശ്വസന പ്രശ്‌നങ്ങളും രുചി കുറവ് സംബന്ധിച്ച പ്രശ്‌നങ്ങളും മാറും.
അതേസമയം ഇന്ത്യയില്‍ കാര്യങ്ങള്‍ ഗുരുതരമായി തുടരുകയാണ്. മരണനിരക്ക് ഒമ്പതിനായിരം പിന്നിട്ടിരിക്കുകയാണ്. ലോകത്ത് കോവിഡ് രൂക്ഷമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് രൂക്ഷമായി ബാധിച്ച മേഖലകളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ എടുത്തേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. അദ്ദേഹം ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. 12000ലധികം കേസുകലാണ് അവസാന 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3.11 ലക്ഷം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരും ആരോഗ്യ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വലിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും കൂടുതല്‍ ടെസ്റ്റിംഗ് നടത്താനാണ് മോദി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം നഗരങ്ങളില്‍ കൂടുതല്‍ ഐസിയു കിടക്കകളും വര്‍ധിപ്പിക്കാനാണ് ശ്രമം. നിലവില്‍ ഇന്ത്യയിലെ പല ആശുപത്രികളും നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. ദില്ലിയിലെ ലെഫ്. ഗവര്‍ണറുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച്ച നടത്താന്‍ അമിത് ഷായോടും ഹര്‍ഷ വര്‍ധനോടും മോദി നിര്‍ദേശിച്ചിരിക്കുകയാണ്. ജൂണ്‍ 16നും 17നും മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശ പ്രതിനിധികളുമായും മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച്ച നടത്തും. ഇത് ആറാം ഘട്ട കൂടിക്കാഴ്ച്ചയാണ്.












Click it and Unblock the Notifications