അതിർത്തിയിൽ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്ന്; പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ..
ശ്രീനഗർ: വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ചർച്ചയിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്ന് ഇന്ത്യ ഫ്ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സൗഹർദപരമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നത്. അതിർത്തിയിലെ സമാധാനത്തിനായി വെടിനിർത്തൽ കരാർ പാലിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
സ്‌നൈപ്പർ ഫയർ, ഐഇഡി ആക്രമണം, തീവ്രവാദികളെ ജമ്മു കശ്മീരിലേക്ക് തള്ളിവിടൽ എന്നിവയിലൂടെ നിയന്ത്രണരേഖയിൽ സമാധാനം തകർക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ഇന്ത്യൻ പ്രതിനിധികൾ പാക്കിസ്ഥാൻ പ്രതിനിധിയെ വ്യക്തനായി അറിയിച്ചതായാണ് വിവരം.

അതിർത്തിയിൽ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ പാകിസ്ഥാന് ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിയന്ത്രണ രേഖയിലെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ നിരവധി ഓഫീസർമാരുൾപ്പെടെ പത്തിലധികം സൈനികരെ പാക്കിസ്ഥാൻ സൈന്യത്തിന് നഷ്പ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം, അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയുടെ കാര്യത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായം പ്രകടിപ്പിച്ചില്ല. മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണ കനേഡിയൻ പൗരനാണെന്നും രണ്ട് പതിറ്റാണ്ടിലേറെ ഇയാൽ പാക്കിസ്ഥാൻ രേഖകൾ പുതുക്കിയിട്ടില്ലെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ്
ഷഫാഖത്ത് അലി ഖാൻ പറഞ്ഞു..
വ്യാഴാഴ്ച ഉച്ചയോടാണ് ഡൽഹി വിമാനത്താവളത്തിൽ തഹാവൂർ റാണയുമായുള്ള വിമാനം എത്തിയത്. തുടർന്ന് കനത്ത സുരക്ഷയിൽ റാണയെ എൻ ഐ എ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് മാറ്റും എന്നാണ് വിവരം.
തഹാവൂർ റാണയുടെ അപ്പീൽ തിങ്കളാഴ്ച യു എസ് കോടതി തള്ളിയിരുന്നു. ഫെബ്രുവരി 27 നാണ് തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ യു എസ് സുപ്രീംകോടതിയിൽ അടിയന്തര ഹർജി നൽകുന്നത്. 2008 നവംബർ 26 ന് 166 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ മുംബൈയിലെ സുപ്രധാന മേഖലകളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി ടെർമിനസ്, താജ് ഹോട്ടൽ തുടങ്ങിയ മുംബൈയിലെ പ്രമുഖ നഗരങ്ങളിലാണ് ലക്ഷ്കർ ഇ തൊയ്ബയിലെ ഭീകർ ആക്രമണം നടത്തിയത്.












Click it and Unblock the Notifications