ജിഡിപി ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കും, മൂന്നാം പാദത്തില്‍ വളര്‍ച്ച 4.4 ശതമാനം മാത്രം
2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കിലും മാറ്റമുണ്ട്. 8.7 ശതമാനമായിരുന്നു നേരത്തെയുള്ള വളര്‍ച്ച. ഇത് 9.1 ശതമാനമായി പുനര്‍ക്രമീകരിച്ചിട്ടുണ്ട്.

ദില്ലി: ഇന്ത്യ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡാറ്റ. അതേസമയം ഇക്കഴിഞ്ഞ സാമ്പത്തിക പാദങ്ങളിലെല്ലാം വളര്‍ച്ച കുറവാണ്. അതേസമയം സര്‍ക്കാര്‍ പ്രതീക്ഷിച്ച അതേ വളര്‍ച്ച തന്നെയാണ് ഈ വര്‍ഷം ഉണ്ടാവുകയെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍-ഡിസംബര്‍ മാസത്തില്‍ 4.4 ശതമാനം മാത്രമാണ് ജിഡിപി വളര്‍ച്ച. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ഇത് 6.3 ശതമാനമായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കിലും മാറ്റമുണ്ട്. 8.7 ശതമാനമായിരുന്നു നേരത്തെയുള്ള വളര്‍ച്ച. ഇത് 9.1 ശതമാനമായി പുനര്‍ക്രമീകരിച്ചിട്ടുണ്ട്.
നേരത്തെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 4.6 ശതമാനമായി കുറഞ്ഞതായി റോയിട്ടേഴ്‌സ് സര്‍വേ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് ഘടന രണ്ടക്ക വളര്‍ച്ചയും, രണ്ടാം പാദത്തില്‍ 6.3 ശതമാനവും വളര്‍ച്ച കൈവരിച്ചിരുന്നു.
മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍്ച നാല് ശതമാനം മുതല്‍ 5.8 ശതമാനം വരെയായിരിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ചതിലും താഴെയാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.












Click it and Unblock the Notifications