കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദലായ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദലായ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാത്ത രാജ്യമായി അധികം വൈകാതെ ഇന്ത്യ മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകരാജ്യങ്ങളെല്ലാം ക്രൂഡോയില്‍ ഇറക്കുമതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യയിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എത്തനോള്‍, മെത്തനോള്‍, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഇത് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Nitin Gadkari

ലോകത്ത് അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരക്കുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേത്. ഈ അവസരം ഏറെ പ്രയോജനകരമാണ്. രാജ്യവ്യാപകമായി ജൈവ മാലിന്യങ്ങളില്‍ നിന്ന് എത്തനോളും പ്രകൃതി വാതകവും ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

English summary
With the Centre focusing more on developing alternative fuel economy, India will soon stop importing petroleum products, Union Minister Nitin Gadkari said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X