കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ പ്രളയം,119 പേര്‍ മരിച്ചു,അടിയന്തര സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍

കനത്ത മഴയെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 100 കടന്നു. 99 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ശ്രീലങ്കയ്ക്ക് വേണ്ട അടിയന്തര സഹായവുമായി ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കയില്‍...

  • By Akhila
Google Oneindia Malayalam News

ദില്ലി: കനത്ത മഴയെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 119 ആയി. 150 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ശ്രീലങ്കയ്ക്ക് വേണ്ട അടിയന്തര സഹായവുമായി ഇന്ത്യയുടെ മൂന്ന് വ്യോമസേന കപ്പല്‍ ശ്രീലങ്കയില്‍ എത്തി.

അയല്‍രാജ്യങ്ങളുടെ സഹായം

അയല്‍രാജ്യങ്ങളുടെ സഹായം

ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളുമായാണ് ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കയില്‍ എത്തിയത്. നേരത്തെ പ്രളയത്തെ തുടര്‍ന്ന് ശ്രീലങ്ക അയല്‍ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം

14 വര്‍ഷങ്ങള്‍ക്ക് ശേഷം

14 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. വരും ദിവസം ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

100 പേര്‍ മരിച്ചു

100 പേര്‍ മരിച്ചു

ശക്തമായ മഴയിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 119 ആയി. 110 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നാല്പതോളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നരേന്ദ്രമോദിയുടെ ട്വീറ്റ്

നരേന്ദ്രമോദിയുടെ ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിലൂടെ ശ്രീലങ്കയിലെ സഹോദരി സഹോദരന്മാര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പല്‍ ശ്രീലങ്കയില്‍ എത്തിയതായി അറിയിച്ചു. ശ്രീലങ്കയില്‍ സഹായവുമായി എത്തിയ ഇന്ത്യന്‍ കപ്പല്‍ തിങ്കളാഴ്ച മടങ്ങിയെത്തും.

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

അമ്പതിനായിരത്തിലധികം കുടുംബങ്ങളിലെ രണ്ടു ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2937 കുടുംബങ്ങളെ 69 സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
Indian aid arrives as Sri Lanka monsoon toll hits 100.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X