കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യമെന്ന് റിപ്പോർട്ട്!

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ തന്ത്ര പ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ സൈന്യം. പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്തുളള തന്ത്ര പ്രധാന മേഖലകളില്‍ ആണ് ഇന്ത്യ ആധിപത്യം സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുളളത്. പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയന്ത്രണം സാധ്യമാക്കിയതിന് പിന്നാലെയാണ് വടക്കന്‍ തീരത്തും ഇന്ത്യ ശക്തി ഉറപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
India Has Taken Control of Strategic Heights North of Pangong Lake in Ladakh | Oneindia Malayalam

പ്രദേശത്ത് ചൈനീസ് സൈന്യത്തോട് മുഖാമുഖമായാണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫിംഗര്‍ ഫോറിന്റെ നിയന്ത്രണം ഇന്ത്യന്‍ സൈന്യം കയ്യടക്കി എന്നുളള വാര്‍ത്തകള്‍ സൈനിക വൃത്തങ്ങള്‍ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് 30തിന് മുന്‍കരുതല്‍ എന്ന നിലയ്ക്കുളള സൈനിക വിന്യാസത്തിന്റെ ഭാഗമായി പാംഗോംഗ് തടാകത്തിന്റെ വടക്ക് ഭാഗത്ത് ചില പുനക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

india

കിഴക്കന്‍ ലഡാക്കില്‍ ചൈന ഒന്നിലധികം തവണ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍. ചൈനയുടെ പ്രദേശങ്ങളിലേക്ക് ഇന്ത്യ കടന്ന് കയറിയിട്ടില്ല. അതേസമയം പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളിലെ നമ്മുടെ പോസ്റ്റുകളിലെ ആധിപത്യം ശക്തമാക്കിയിരിക്കുകയാണ് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തങ്ങള്‍ പ്രകോപനമുണ്ടാക്കി എന്ന ആരോപണം ചൈന നിഷേധിച്ചു. ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണ രേഖ ലംഘിച്ചുവെന്നും പ്രകോപനം സൃഷ്ടിച്ചു എന്നുമാണ് ചൈനയുടെ ആരോപണം.

'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ

അതിനിടെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളുമായി അമേരിക്കന്‍ ഇന്റലിജന്‍സ്. പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ചൈന നടത്തിയ കയ്യേറ്റ ശ്രമം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ബോധപൂര്‍വ്വമായ നീക്കം ആയിരുന്നു എന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്. ചൈനയുടെ പ്രകോപന നീക്കം ഇന്ത്യന്‍ സൈന്യം വിജയകരമായി തടഞ്ഞിരുന്നു. സംഘര്‍ഷം നടക്കും എന്നുളള ആപത് സൂചന ലഭിച്ച പശ്ചാത്തലത്തില്‍ സൈനിക കമാന്‍ഡര്‍ സൈന്യത്തെ പിന്‍വലിക്കുകയായിരുന്നുവെന്നും അതില്‍ ചൈന രോഷത്തിലാണെന്നും യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധം തീര്‍ത്തുവെന്നും യുഎസ് ഇന്റലിജന്‍സ് പറയുന്നു.

ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!

കോൺഗ്രസ് ചെയ്ത് കൂട്ടിയ കൊലകൾ, പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്, ആഞ്ഞടിച്ച് എംഎം മണികോൺഗ്രസ് ചെയ്ത് കൂട്ടിയ കൊലകൾ, പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്, ആഞ്ഞടിച്ച് എംഎം മണി

English summary
Indian Army has taken control of strategic heights in eastern Ladakh, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X