ഡോക്‌ലാമിനു സമീപമുള്ള ഗ്രാമവാസികളെ ഒഴിപ്പിക്കണമെന്ന് സൈന്യം!!മുന്നൊരുക്കമെന്ന് സൂചന!!

Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന ഡോക്‌ലാമിനു സമീപമുള്ള ഗ്രാമവാസികളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കണമെന്ന് ഇന്ത്യന്‍ സൈന്യം. തര്‍ക്കപ്രദേശത്തിനു സമീപമുള്ള നാതാങ് ഗ്രാമത്തില്‍ നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരോട് എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു മാസത്തോളമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നാതാങ്. ഗ്രാമവാസികളെ ഒഴിപ്പിച്ച ശേഷം ഇവിടെ ആയിരത്തോളം സൈനികരെ വിന്യസിക്കുമെന്നും യുദ്ധമോ സൈനിക നീക്കമോ ഉണ്ടായാല്‍ പൗരന്‍മാര്‍ സുരക്ഷിതരാക്കാനുമാണ് ഗ്രാമവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ സൈന്യം നിര്‍ദ്ദേശിക്കുന്നതെന്നും ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനികര്‍ നീക്കം തുടങ്ങി

സൈനികര്‍ നീക്കം തുടങ്ങി

നാതാങ്ങിലേക്ക് ഇന്ത്യന്‍ സൈനികര്‍ നീങ്ങിത്തുടങ്ങിയതായി ഗ്രാമവാസികള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ ആര്‍മി ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. തങ്ങള്‍ നടത്തുന്ന വാര്‍ഷിത പരേഡിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൈന്യത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

യുദ്ധം വേണ്ട, എന്നാല്‍ സമാധാനമില്ല

യുദ്ധം വേണ്ട, എന്നാല്‍ സമാധാനമില്ല

സൈന്യം ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സമാധാനമില്ലാത്ത അവസ്ഥയാണ് സൈനികര്‍ക്കുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശത്രുവിനോട് നേര്‍ക്കു നേര്‍ നില്‍ക്കുന്ന അവസ്ഥ.

ഇടവിടാതെ യുദ്ധഭീഷണി മുഴക്കി ചൈന

ഇടവിടാതെ യുദ്ധഭീഷണി മുഴക്കി ചൈന

ഇടവിടാതെ യുദ്ധഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയാണ് ചൈന. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലുള്‍പ്പെടെ ഇന്ത്യക്കെതിരെ നിരന്തരം വിമര്‍ശനങ്ങളും യുദ്ധഭീഷണികളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവുമൊടുവില്‍ ചൈന ഡെയ്‌ലിയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ്.

അനുയോജ്യമായ അവസാനം

അനുയോജ്യമായ അവസാനം

'ദില്ലി ബുദ്ധിയുപയോഗിച്ച് ചിന്തിക്കണം, ഇനിയും സമയമുണ്ട്' എന്ന പേരില്‍ ചൈനീസ് ഡെയിലിയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ക്ലോക്ക് അടിച്ചു തുടങ്ങിയെന്നും അനുയോജ്യമായൊരു അവസാനത്തിന് സമയമായെന്നും പറയുന്നു.

ഏഴ് ആഴ്ചകള്‍, തുടരുന്ന സംഘര്‍ഷം

ഏഴ് ആഴ്ചകള്‍, തുടരുന്ന സംഘര്‍ഷം

ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായി. ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങളിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റിലും തണുപ്പിലും സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല.

ജൂണ്‍ മദ്ധ്യത്തില്‍

ജൂണ്‍ മദ്ധ്യത്തില്‍

ജൂണ്‍ മാസം പകുതിയോടെയാണ് ഡോക്‌ലാം സംഘര്‍ഷം ആരംഭിക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് ചൈന അതിക്രമിച്ചു കയറി റോഡു നിര്‍മ്മാണം ആരംഭിച്ചുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തുമ്പോള്‍ റോഡു നിര്‍മ്മിക്കുന്നത് തങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണെന്ന് ചൈന ആവര്‍ത്തിച്ചു പറയുന്നു.

English summary
Nathang village is 35 km from the Doklam India-Bhutan-China tri-junction, the site of the two-month old standoff between Indian and Chinese troops.
Please Wait while comments are loading...