ഇന്ത്യന്‍ സൈന്യത്തിന്റെ വികാസം റിപബ്ലിക്ക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കും, തയ്യാറെടുത്ത് സൈനികര്‍
ദില്ലി: റിപബ്ലിക്ക് ദിന പരേഡിന് തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം. ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോമുകളിലും റൈഫിളുകളിലും വന്ന മാറ്റങ്ങളാണ് റിപബ്ലിക്ക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുക. മേജര്‍ ജനറല്‍ അലോക് കക്കര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് സേനാ വിഭാഗങ്ങളായി തിരിഞ്ഞാണ് മാര്‍ച്ചിംഗ് പരിപാടി നടത്തുക. ഇതിലൊരു വിഭാഗം പുതിയ കോമ്പാറ്റ് യൂണിഫോം ധരിച്ചാണ് പരേഡിലേക്കാണ് എത്തുക. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ആധുനിക റൈഫിയായ ടാവോര്‍ ഇവരുടെ കൈവശമുണ്ടാവുക. പരേഡില്‍ ഈ വിഭാഗം പ്രദര്‍ശിപ്പിക്കുന്ന തോക്ക് ഇതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാണിത്.

മൊത്തം ആറ് മാര്‍ച്ചിംഗ് വിഭാഗങ്ങളാണ് ഉണ്ടാവുകയെന്ന് അലോക് കക്കര്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും 96 സൈനികരാണ് ഉണ്ടാവുക. സാധാരണ 144 പേരാണ് ഉണ്ടാവുക. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് ഈ തീരുമാനം. ആദ്യത്തെ വിഭാഗം രജ്പുത് റെജിമെന്റിലെ സൈനികരായിരിക്കും. ഇവര്‍ 1950ലെ യൂണിഫോമാണ് പരേഡില്‍ ധരിക്കും. 303 റൈഫിളുകളും കൈവശമുണ്ടാവുക. രണ്ടാമത്തെ വിഭാഗം അസം റെജിമെന്റാണ്. ഇവര്‍ 1960ലെ യൂണിഫോമും 303 റൈഫിളും പ്രദര്‍ശിപ്പിക്കും. 1970ലെ യൂണിഫോം ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫാന്‍ട്രി റെജിമെന്റാണ് പ്രദര്‍ശിപ്പിക്കുക. ഇവരാണ് മൂന്നാമത്തെ വിഭാഗം. 7.62 മില്ലി മീറ്റര്‍ സെല്‍ഫ് ലോഡിംഗ് തോക്കുകയാണ് ഇവര്‍ പരേഡില്‍ കൊണ്ടുവരിക.
നാലും അഞ്ചും വിഭാഗങ്ങള്‍ സിഖ് ലൈറ്റ് ഇന്‍ഫാന്‍ഡ്രിയും ആര്‍മി ഓര്‍ഡ്‌നന്‍സ് കോര്‍പ്പ്‌സ് റെജിമെന്റുമാണ്. ഇന്നത്തെ സൈന്യത്തിന്റെ യൂണിഫോമും, 5.56 മില്ലിമീറ്റര്‍ ഇന്‍സാസ് റൈഫിളുകളുമാണ് പ്രദര്‍ശിപ്പിക്കുക. അതേസമയം ആറാം വിഭാഗം പാരച്യൂട്ട് റെജിമെന്റ് സൈനികരാണ്. പുതിയ കോമ്പാറ്റ് യൂണിഫോമാണ് ഇവര്‍ ധരിക്കുക. ഈ മാസമാണ് ഈ യൂണിഫോം പുറത്തുവിട്ടത്. ടവോര്‍ റൈഫിളുകളും ഒപ്പം ഇവര്‍ ഉപയോഗിക്കും. 14 മാര്‍ച്ചിംഗ് വിഭാഗമാണ് മൊത്തത്തില്‍ റിപബ്ലിക്ക് പരേഡിലുണ്ടാവുക. ഇതില്‍ ആറെണ്ണം സൈന്യത്തില്‍ നിന്നാണ്. ഒന്ന് നാവിക സേനയില്‍ നിന്നും, മറ്റൊന്ന് വ്യേമ സേനയില്‍ നിന്നുമുണ്ട്. നാലെണ്ണം സിഎപിഎഫില്‍ നിന്നും രണ്ട് വിഭാഗം എന്‍സിസിയില്‍ നിന്നും ദില്ലി പോലീസ്, എന്‍എസ്എസ് എന്നിവരില്‍ നിന്നും ഓരോ വിഭാഗങ്ങളുണ്ട്.












Click it and Unblock the Notifications