കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ജാമ്യം, കേസ് ഫെബ്രുവരി 20ന് പരിഗണിക്കും

  • By Neethu
Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കോടതി ജാമ്യം അനുവദിച്ചു.ദില്ലി പട്യാല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 50,000രൂപ കോടതിയില്‍ ബോണ്ടായി കെട്ടിവെച്ചു.

കേസിലെ പ്രതികളായ സുമന്‍ ദുബെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി കപില്‍ സിപല്‍ ആണ് കോടതിയില്‍ ഹാജരായത്. കേസ് ഫെബ്രുവരി 20 വീണ്ടും പരിഗണിക്കും.

നാഷണല്‍ ഹെറാള്‍ഡ് കേസ്

നാഷണല്‍ ഹെറാള്‍ഡ് കേസ്

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍രാഹിലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

സുബ്രഹ്മണ്യ സ്വാമിയുടെ പരാതി

സുബ്രഹ്മണ്യ സ്വാമിയുടെ പരാതി


ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് കേസ് നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ 5000 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.

ജാമ്യം ലഭിച്ചത്

ജാമ്യം ലഭിച്ചത്


2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന കേസിലാണ് ഇപ്പോല്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

കേസ് 20ന് പരിഗണിക്കും

കേസ് 20ന് പരിഗണിക്കും


ഫെബ്രുവരി 20 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സോണിയയും രാഹുലും ഹാജരാകും.

സത്യം തെളിയും

സത്യം തെളിയും


കേന്ദ്രം സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സത്യം തെളിയിക്കപ്പെടുമെന്നും സോണിയ പറഞ്ഞു

ഇത് കൊണ്ട് കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കഴിയില്ല

ഇത് കൊണ്ട് കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കഴിയില്ല


ഇത്തരത്തിലുള്ള കേസുകള്‍ കെട്ടിച്ചമച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തകര്‍ക്കാമെന്ന സര്‍ക്കരിന്റെ മോഹം നടക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Indian court grants bail to Sonia, Rahul Gandhi in national herald case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X