ഇന്ത്യൻ സാമ്പദ് വ്യവസ്ഥ ശക്തം; കഴിഞ്ഞ വർഷം ഉണ്ടായത് 8 ശതമാനത്തിന് മുകളിൽ വളർച്ച; സാമ്പത്തിക സർവ്വെ
ഡൽഹി: പാർലമെന്റിൽ സാമ്പത്തിക സർവ്വെ റിപ്പോർട്ട് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ സാമ്പത്തിക രംഗം ഏറെ ശക്തമായ നിലയിലാണ് തുടരുന്നതെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി വര്‍ദ്ധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
കൊവിഡ് മഹാമാരിക്ക് ശേഷവും സാമ്പത്തിക രംഗത്ത് വൻ കുതിപ്പുണ്ടായി. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലില്‍ മൂന്ന് പാദങ്ങളിലും എട്ടുശതമാനത്തിന് മുകളിലായിരുന്നു സാമ്പത്തിക വളർച്ച. 2025 ലും ഇതേ വളർച്ച തന്നെ സാധ്യമാകുമെന്നും 6.5 മുതൽ 7 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രണവിധേയമായി. 2022-23ൽ ശരാശരി 6.7 ശതമാനമായിരുന്ന ഇത്. എന്നാൽ 2023-24ൽ 5.4 ശതമാനമായി.എന്നിരുന്നാലും ചില ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് ഉയർന്നു. 2023 സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റം 24 ൽ .5 ശതമാനമായി വർധിച്ചു. പ്രതികൂല കാലാവസ്ഥയും ഉൽപ്പാദനം പരിമിതപ്പെടുത്തിയതുമാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമായത്. കാലാവസ്ഥാ വ്യതിയാനങ്ങളും ജലലഭ്യ കുറഞ്ഞതും കർഷകർക്ക് വെല്ലുവിളിയായി.
2023 ൽ ശരാശരി 6.7 ശതമാനമായിരുന്ന റീട്ടെയിൽ പണപ്പെരുപ്പം, സർക്കാരിൻ്റെ സമയോചിതമായ നയ ഇടപെടലുകളുടെയും ആർബിഐയുടെ വിലസ്ഥിരതാ നടപടികളുടെയും ഫലമായി 2024 ൽ 5.4 ശതമാനമായി കുറഞ്ഞു. കൊവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഉയർന്ന വളർച്ചാ അഭിലാഷങ്ങളുള്ള ഒരു രാജ്യത്തിന് മാറ്റമാണ് ഏക സ്ഥിരത. അതുകൊണ്ട് തന്നെ ശക്തമായ വീണ്ടെടുക്കൽ നിലനിർത്തേണ്ടുണ്ട്. ആഭ്യന്തര രംഗത്ത് മുന്നേറ്റം ഉണ്ടാകണം', സർവ്വെ ചൂണ്ടിക്കാട്ടി.
ജനസംഖ്യ വർധനവും ഉയർന്നുവരുന്ന ആവശ്യവും നിറവേറ്റുന്നതിനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാർഷികേതര മേഖലയിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയുടെ തൊഴിൽ ശക്തി ഏകദേശം 56.5 കോടിയാണ്, 45 ശതമാനത്തിലധികം പേർ കാർഷിക മേഖലയിലും 11.4 ശതമാനം നിർമ്മാണത്തിലും 28.9 ശതമാനം സേവനങ്ങളിലും 13.0 ശതമാനം നിർമ്മാണ മേഖലയിലുമാണ് ജോലി ചെയ്യുന്നത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യമേഖലയുടെ ധനസഹായം വർദ്ധിപ്പിക്കുകയും പുതിയ സ്രോതസ്സുകളിൽ നിന്ന് വിഭവങ്ങൾ സമാഹരിക്കുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.ഇതിന് കേന്ദ്ര ഗവൺമെൻ്റിൽ നിന്നുള്ള നയവും സ്ഥാപനപരമായ പിന്തുണയും മാത്രമല്ല, സംസ്ഥാന-പ്രാദേശിക സർക്കാരുകളുടെ തുല്യ പ്രാധാന്യമുള്ള പങ്കും ആവശ്യമാണെന്നും സർവ്വെയിൽ പറഞ്ഞു.
രാജ്യത്ത് മൊത്തം വരുമാനത്തിന്‍റെ 6-7 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയർന്ന സാമ്പത്തികശേഷിയുള്ള 6-7 ശതമാനം ആളുകളാണെന്നും വരുമാനത്തിന്‍റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സർവ്വെ പറയുന്നു.












Click it and Unblock the Notifications