Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വിട്ടുവീഴ്ച്ചയില്ല; പാക് പൗരന്മാര്‍ മൂന്നു ദിവസത്തിനകം ഇന്ത്യ വിടണം; ഇന്ത്യക്കാരും പോകരുതെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ചൊവ്വാഴ്ച്ചയുണ്ടായ കാശ്മീര്‍ പഹല്‍ഗാമിലെ ഭീകരാക്രമണം. 26 നിരപരാധികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പാകിസ്ഥാന്റെ പങ്കും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പതിവ് വാദവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ പാകിസ്ഥാനെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നത്.

ഇന്നോളം ഇന്ത്യ കൈക്കൊള്ളാത്ത പ്രതികാര നടപടികളാണ് പാകിസ്ഥാനെതിരേ സ്വീകരിച്ചിട്ടുള്ളത്. ഭീകരാക്രമണത്തിന് സൈനികമായി തിരിച്ചടിക്കുക എന്ന പതിവ് രീതിക്കപ്പുറം നയതന്ത്ര തലത്തില്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിഛേദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Modi

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെ വിളിച്ചു. 65 വര്‍ഷങ്ങള്‍ക്കിപ്പുറം സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. ഇന്ത്യയിലുള്ള പാക് ഹൈക്കമ്മിഷനിലെ പാക് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. വാഗ-അട്ടാരി അതിര്‍ത്തി വൈകാതെ അടച്ചുപൂട്ടും. ഇത്തരത്തിലുള്ള തിരിച്ചടികള്‍ പട്ടിണിയും തീവ്രവാദവും കൊണ്ട് വലയുന്ന പാകിസ്ഥാനെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. പാകിസ്ഥാന്റെ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നടപടികള്‍ ബാധിക്കും.

പാകിസ്ഥാനെതിരേയുള്ള പ്രതികാര നടപടികളുടെ ഭാഗമായി അവിടുത്തെ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇന്ത്യയിലുള്ള പാക് പൗരന്‍മാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ അനുവദിച്ച വിസകള്‍ ഏപ്രില്‍ 27-ന് അസാധുവാകും. ഈ തീയതിക്കകം പാക് പൗരന്മാര്‍ നാട്ടിലേക്കു മടങ്ങണം. മെഡിക്കല്‍ വിസയില്‍ ഇന്ത്യയില്‍ കഴിയുന്ന പാക് പൗരന്‍മാരും ഏപ്രില്‍ 29 നകം നാട്ടിലേക്കു മടങ്ങണം. സമയപരിധി കടന്നും ഇന്ത്യയില്‍ തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാനും പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ പാകിസ്ഥാനെതിരേ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ നല്‍കുന്ന തിരിച്ചടികള്‍ക്ക് എങ്ങനെ പ്രതികരണമെന്ന് തീരുമാനിക്കാന്‍ പാകിസ്ഥാനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+