കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു, ഇത്തവണ ഇന്ത്യക്കാരന്

  • By Desk
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്വദേശിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധ കേസുകളുടെ എണ്ണം എട്ടിലേക്ക് എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്തിടെ രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതോടെയാണ് ഇന്ത്യന്‍ പൗരന് രോഗം ബാധിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ചൈനീസ് പൗരനും ഫിലിപ്പീനോയ്ക്കും രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ നല്‍കും. കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കുന്ന പുതിയ കേസുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുമെന്നും മന്ത്രാലയം പുറത്ത് വിട്ട ട്വീറ്റില്‍ പറയുന്നു.

'തുക്ക്ഡെ തുക്ക്ഡെ' സംഘത്തെക്കുറിച്ച് വിവരമില്ല: ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍'തുക്ക്ഡെ തുക്ക്ഡെ' സംഘത്തെക്കുറിച്ച് വിവരമില്ല: ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍

അവധിക്കാലം ചെലവഴിക്കാനായി വുഹാനില്‍ നിന്നും ദുബായിലെത്തിയ നാലംഗ കുടുംബത്തിന് കഴിഞ്ഞയാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും അയാളുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ മധ്യഹൂബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

corona

Recommended Video

cmsvideo
WHO Announce An Health Emergency World Wide | Oneindia Malayalam

ചൈനയ്ക്ക് പുറമേ ഹോങ്കോങ്ങിലും ഫിലിപ്പൈന്‍സിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ചൈനയിലെ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,016 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 108 പേരാണ് മരണത്തിന് കീഴടങ്ങിയതെന്ന് ചൈനയിലെ ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതിന് പുറമേ 42,638 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു. ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി എന്നിവയ്ക്ക് പുറമെ ഫ്രാന്‍സ്, റഷ്യ, ബെല്‍ജിയം, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Indian infected with corona virus in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X